തോമ ഏപ്രില്‍ ആറിന്


sound-thoma - Keralacinema.com
ദിലീപിന്‍റെ വ്യത്യസ്ഥ മുഖവുമായി തരംഗം തീര്‍ക്കാന്‍ സൗണ്ട് തോമ വരുന്നു. വേനലവധിയുടെ ആരംഭത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം കുട്ടികളെയും കുടുംബപ്രേക്ഷകരെയും ആകര്‍ഷിച്ചേക്കാം. കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയാലാണ് മായ് മോഹിനി പുറത്തിറങ്ങിയത്. വൈശാഖ് സംവിധാനം ചെയ്ത സൗണ്ട് തോമക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഒട്ടേറെ ഹിറ്റ് ദിലീപ് ചിത്രങ്ങളുടെ രചയിതാവായ ബെന്നി പി. നായരമ്പലമാണ്. പുതിയ തീരങ്ങള്‍ക്ക് ശേഷം നമിത പ്രമോദ് നായികയാകുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, മുകേഷ്, സായ്കുമാര്‍, തുടങ്ങി ഒട്ടേറെ താരങ്ങളുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്‍റെ അനുജന്‍ അനൂപാണ്.

Comments

comments