മ്യൂസിക് കളക്ഷന്‍ സോര്‍ട്ട് ചെയ്യാം


നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ ഏറെ മ്യൂസിക് ഫയലുകള്‍ കിടപ്പുണ്ടോ ? ഇവ ഓര്‍ഗനൈസ്ഡ് ആയി സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് Tags 2 Folders. ഇതൊരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനാണ്. ട്രാക്കുകള്‍ ടാഗ് ചെയ്തവയാണെങ്കില്‍ ഇതുപയോഗിച്ച് എളുപ്പത്തില്‍ സോര്‍ട്ട് ചെയ്യാം. artist, album, albumartist, title, year ,genre എന്നിങ്ങനെ വിഭാഗങ്ങളായി ഇതില്‍ സോര്‍ട്ടിംഗ് നടത്താം.

ഫയല്‍ മോഡിഫിക്കേഷന്‍ ഡേറ്റുകള്‍ സൂക്ഷിക്കുക, ഫയല്‍ ഡെസ്റ്റിനേഷന്‍ മാറ്റുക, ഫയല്‍ സോര്‍ട്ടിംഗ് സ്ട്രക്ചര്‍ തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് മാറ്റാനുമാകും.

http://skwire.dcmembers.com/wb/pages/software/tags-2-folders.php

Comments

comments