സംവിധാനം ജൂനിയര്‍ കമല്‍, നായകന്‍ ദുല്‍ഖര്‍


Dulquer salman with janoos uhammed - Keralacinema.com
വിനീത് ശ്രീനിവാസന്‍, ജിന്‍ പോള്‍, സിദ്ധാര്‍ഥ് എന്നിവരെ പിന്തുടര്‍ന്ന് സംവിധായകന്‍ കമലിന്‍റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാന രംഗത്തെത്തുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രത്തിലെ നായകന്‍. ലണ്ടനില്‍ സിനിമ പഠനം പൂര്‍ത്തിയാക്കിയ ജാനൂസ് നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാല്‍ ജോസ്, കമല്‍, ആഷിഖ് അബു എന്നിവര്‍ക്കൊപ്പം നേടിയ സിനിമ പരിചയവുമായി പുതിയ ചിത്രത്തിന്‍റെ അണിയറയിലാണ് ജാനൂസ് മുഹമ്മദ്.

Comments

comments