ഫോട്ടോഷോപ്പ് അറിയില്ലേ … വിഷമിക്കേണ്ട…


photobooth - Compuhow.com
ഡിജിറ്റല്‍ ക്യാമറകളും, മൊബൈല്‍ ക്യാമറകളുമുപയോഗിച്ച് ചിത്രങ്ങളെടുക്കാത്തവര്‍ കുറവാണ്. എന്നാല്‍ അല്പം കൈവിരുത് കൂടിയുണ്ടെങ്കിലേ എടുത്ത ചിത്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനാവൂ. അതിന് പ്രധാനമായും ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പാണ്. എന്നാല്‍ ഫോട്ടോഷപ്പില്ലാതെ തന്നെ അത്യാവശ്യം ഇഫക്ടുകളും മറ്റും ചെയ്യാനാവും. അതിന് സഹായിക്കുന്ന ചില പ്രോഗ്രാമുകളെ പരിചയപ്പെടാം.

Adobe Photoshop Express
അത്യാവശ്യം വേണ്ടുന്ന ടൂളുകള്‍ ഉള്‍പ്പെടുത്തിയ അഡോബിയുടെ ഒരു പ്രോഗ്രാമാണ് Adobe Photoshop Express. വിന്‍ഡോസ് 8 ല്‍ ഇത് ഉപയോഗിക്കാം.

PC Image Editor
വളരെ ലളിതമായ ഒരു എഡിറ്ററാണ് ഇത്. തുടക്കക്കാര്‍ക്ക് പറ്റിയ ഇമേജ് എഡിറ്ററാണിത്. ഫില്‍റ്ററുകളും, ക്രോപ്പ്, റൊട്ടേറ്റ് ഫങ്ഷനുകളുമൊക്കെ ഇതില്‍ ലഭ്യമാണ്.

Magix Photo Designer
ഒരു ഫ്രീ ആപ്ലിക്കേഷനാണിത്. ഇത് ഉപയോഗിച്ച് ഏതാനും ക്ലിക്കുകള്‍ വഴി ഫോട്ടോകളെ പെയിന്‍റിംഗുകള്‍ പോലെയാക്കാം. അതേ പോലെ കാരിക്കേച്ചറുകളായി മാറ്റാനും സാധിക്കും.ഇഫക്ടുകളും, കൊളാഷുകളുമൊക്കെ ഇതുപയോഗിച്ച് നിര്‍മ്മിക്കാനാവും.

Funny Photo Maker
ഫണ്ണി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. ഫണ്ണി ടെംപ്ലേറ്റുകളും, ഫ്രെയിമുകളും ഇതില്‍ ലഭ്യമാകും.

Photo Booth Pro
മൈക്രോസോഫ്റ്റിന്‍റെ ഒരു ഫ്രീ ആപ്ലിക്കേഷനാണ് ഇത്. വെബ്ക്യാമിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഇഫക്ടുകള്‍ നല്കാന്‍ ഇത് ഉപയോഗിക്കാം. വിന്‍ഡോസ് 8 ന് വേണ്ടിയുള്ളതാണിത്.

Comments

comments