ഫ്രീ ഇമെയില്‍ സര്‍വ്വീസുകള്‍


Free emails - Compuhow.com

അല്പകാലം മുമ്പ് വരെ മൊബൈല്‍ ഫോണെന്നാല്‍ നോക്കിയ എന്ന് പറഞ്ഞത് പോലെ ഇമെയിലെന്നാല്‍ ജിമെയില്‍ എന്നൊരു അവസ്ഥ ഇന്ന് ഉണ്ടോ എന്ന് സംശയം തോന്നാം. കൂടുതല്‍ പേരും ജിമെയില്‍ തന്നെയാണ് ഇമെയില്‍ ഉപയോഗത്തിനായി തെരഞ്ഞെടുക്കാറ്. എന്നാല്‍ മറ്റനേകം സര്‍വ്വീസുകള്‍ ജിമെയില്‍ സേവനം നല്കി വരുന്നുണ്ട്. അല്പം മാറിച്ചിന്തിക്കണമെന്ന് കരുതുന്നവര്‍ക്കായി അത്തരം ചില സര്‍വ്വീസുകളിതാ.

1.Outlook
ഹോട്ട് മെയില്‍ വിന്‍ഡോസ് ലൈവ് മെയിലാവുകയും, തുടര്‍ന്ന് ഔട്ട്‍ലുക്ക്.കോം ആവുകയും ചെയ്തിരിക്കുന്നു. തികച്ചും പ്രൊഫഷണലായ മൈക്രോസോഫ്റ്റിന്‍റെ ഇമെയില്‍ സര്‍വ്വീസാണ് ഇത്. ഒരു തരത്തില്‍ നോക്കിയാല്‍ അണ്‍ ലിമിറ്റഡ് സ്റ്റോറേജാണ് ഇവര്‍ നല്കുന്നത്. സ്കൈഡ്രൈവ്, മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവയുമായി ഇത് കൂട്ടിയിണക്കാനാവും.

2. Yahoo Mail!
ഗൂഗിള്‍ വേരുപിടിക്കുന്നതിന് മുമ്പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇമെയില്‍ സര്‍വ്വീസാണ് യാഹൂ. സ്പാം ഫില്‍റ്ററിങ്ങ്, മള്‍ട്ടിമീഡിയ കാണാനുള്ള സൗകര്യം തുടങ്ങിയവയൊക്കെ ഇതില്‍ ലഭ്യമാണ്.

3.AOL
അമേരിക്ക ഓണ്‍ ലൈന്‍ എന്നതിന്‍റെ ചുരുക്കമാണ് എ.ഒ.എല്‍. ലളിതമായ ഇന്റര്‍ഫേസും, ഇന്‍സ്റ്റന്റ് മസേജിങ്ങ് സംവിധാനം, സ്പാം പ്രൊട്ടക്ഷനും ഇതില്‍ ലഭ്യമാണ്.

4. Atmail
ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഇമെയിലിന് വളരെ പ്രധാന്യമാണുള്ളത്. മികച്ച ഒരു ഇമെയില്‍ സര്‍വ്വീസാണ് Atmail. POP3/IMAP സംവിധാനവും ഇതില്‍ ലഭ്യമാണ്.

5. FastMail
പേഴ്സണല്‍, ഫാമിലി, ബിസിനസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന പെയ്ഡ് ഇമെയില്‍ സര്‍വീസാണ് ഇത്. വളരെ ആകര്‍ഷകമായ ഇന്‍റര്‍ഫേസ് ഇതിന്‍റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. 60 ദിവസത്തേക്ക് ഇതില്‍ ഫ്രീ ട്രയല്‍ ഉപയോഗിക്കാം.

Comments

comments