സോഫ്റ്റ് വെയര്‍ സീരിയല്‍കീകള്‍


ലിനക്‌സിനെ പറ്റി എന്തൊക്കെ ഗുണമേന്മ പറഞ്ഞാലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ഭുരിഭാഗവും വിന്‍ഡോസിന്റെ ഉപഭോക്താക്കളാണ്. തന്നെയുമല്ല ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അമ്പത് ശതമാനത്തിലേറെ കംപ്യൂട്ടറുകളിലും വിന്‍ഡോസിന്റെ വ്യാജന്‍ ആണ്. 50 രൂപക്ക് വിന്‍ഡോസ് 7 വാങ്ങി കൈയ്യില്‍ വെയ്ക്കുകയും, അത് സുഹൃത്തുക്കള്‍ക്ക് നല്കി അഭിമാനിക്കുകയും ചെയ്യുന്നവരാണല്ലോ നമ്മളില്‍ ഭൂരിപക്ഷവും.
അതുപോലെ തന്നെ അണ്‍ലോക്ക് ചെയ്ത എല്ലാ പ്രധാന സോഫ്റ്റ് വെയറുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കും. പതിനായിരങ്ങള്‍ വില വരുന്ന അഡോബ് സോഫ്റ്റ് വെയറുകള്‍, ഫോട്ടോ ഷോപ്പ് സി.എസ്, പ്രീമിയര്‍ അടക്കം പത്തോ അമ്പതോ രൂപയില്‍ കിട്ടും.
ഇതിനെ സഹായിക്കാനല്ലെങ്കിലും ഇത്തരം സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന പാവപ്പെട്ട കേരളീയര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന സി.ഡികളില്‍ സീരിയല്‍ കീ നോട്ട് പാഡ് ഫയലായി ഉള്‍പ്പെടുത്തിയിരിക്കും. പക്ഷേ ചിലപ്പോള്‍ സീരിയല്‍ കീ നഷ്ടപ്പെട്ട സോഫ്റ്റ് വെയറുകള്‍ നമ്മുടെ പക്കല്‍ ഉണ്ടാവും. അവ തിരഞ്ഞ് കണ്ടെത്താന്‍ സഹായിക്കുന്ന സീരിയല്‍ ബേ പോലുള്ള സൈറ്റുകളുണ്ട്.
ഇവയില്‍ കയറി ആല്‍ഫബെറ്റിക് അടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ സെര്‍ച്ച് ചെയ്ത് സീരിയല്‍ കീ കണ്ടെത്താം. പക്ഷേ വൈറസുകള്‍ക്കും, മാല്‍വെയറുകള്‍ക്കും പ്രതിരോധമുള്ള കംപ്യൂട്ടറില്‍ നിന്നും സെര്‍ച്ച് ചെയ്യുന്നതാവും സുരക്ഷിതം.
കീകളുടെ വന്‍ശേഖരമാണ് ഈ സൈറ്റുകളില്‍ ഉള്ളത്.
അത്തരം ഒരു സൈറ്റാണ് Serials.BE
നഷ്ടപ്പെട്ട കീകള്‍ ഇവിടെ നിന്ന് സെര്‍ച്ച് ചെയ്യാം.

Comments

comments