ക്രോമില്‍ സ്ക്രീന്‍ റെക്കോഡ് ചെയ്യാന്‍ സ്നാഗിറ്റ്


സ്ക്രീന്‍ റെക്കോഡിങ്ങിന് സഹായിക്കുന്ന അനേകം പ്രോഗ്രാമുകള്‍ നിലവിലുണ്ട്. സ്ക്രീന്‍ കാപ്ചറിംഗിന് ഉപയോഗിച്ചിരുന്ന SnagIt ഇപ്പോള്‍ സ്ക്രീന്‍ കാസ്റ്റിംഗിനും ഉപയോഗിക്കാം. ഇവയോടൊപ്പം ശബ്ദവും റെക്കോഡ് ചെയ്യാനാവുമെന്നതാണ് പ്രത്യേകത.
snagit - Compuhow.com
ഇത് ഉപയോഗിക്കാനായി ആദ്യം എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഇന്‍സ്റ്റാള്‍‌ ചെയ്ത് ക്രോം ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യുക. ഇനി സ്നാഗിറ്റ് ലോഞ്ചറില്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്യുക. അതില്‍ Settings എടുത്ത് Enable Experimental Features എന്ന ഒപ്ഷന്‍ ഓണ്‍ ചെയ്യുക.

.AVI ഫോര്‍മാറ്റിലാണ് വീഡിയോകള്‍ സേവ് ചെയ്യുക. ഇവ വേഗത്തില്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുകയും ചെയ്യാം.
നിലവില്‍ സ്ക്രീന്‍ മുഴുവനായും റെക്കോഡ് ചെയ്യാനേ ഇതില്‍ സാധിക്കൂ. ഭാഗികമായി റെക്കോഡ് ചെയ്യുന്നതിനുള്ള സംവിധാനം വൈകാതെ നിലവില്‍ വന്നേക്കാം.

DOWNLOAD

Comments

comments