സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കാം


Smart phone safety - Compuhow.com
സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമായിക്കഴിഞ്ഞു. ഇത്തരം ഫോണുകളുടെ വരവോടെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ ഇടപാടുകളും ഫോണ്‍ വഴി ആയിട്ടുണ്ടാകും. അതിനൊപ്പം തന്നെ ഫോണ്‍ വഴിയുള്ള ഇടപാടുകള്‍ ചിലപ്പോള്‍ ഹാക്ക് ചെയ്യപ്പെടാനും ഇടയുണ്ട്. അതിന് ഇടവരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. പാസ് കോഡ് – സ്മാര്‍ട്ട് ഫോണില്‍ ഒരു പാസ്കോഡ് ഉപയോഗിക്കുന്നത് ഫോണ്‍പൂര്‍ണ്ണമായും കൈവിട്ട് പോകുന്നത് തടയാം. പാസ്കോഡ് വഴി ഫോണിലെ കോണ്ടാക്ടുകളും, നോട്ടുകളുമൊക്കെ പ്രൊട്ടക്ട് ചെയ്യാം.

2. സുരക്ഷിതമല്ലാത്ത വൈ-ഫി കണക്ഷനുകള്‍ ഒഴിവാക്കുക – ഫ്രീ വൈ-ഫി കണക്ഷനുകള്‍ കണ്ടാലുടനെ ചാടിയെടുത്ത് ഉപയോഗിക്കരുത്. സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് വൈ-ഫി.

3. വിശ്വസനീയമല്ലാത്ത ആപ്പുകള്‍ – ആപ്പുകള്‍ അനേകമുണ്ട്. പലപ്പോഴും ഇവയ്ക്കിടയില്‍ ഹാക്കിംഗിനായി തയ്യാറാക്കിയ നിരവധി ആപ്പുകളുണ്ടാവും. റിവ്യുകളൊക്കെ നോക്കി വിശ്വസനീയമായ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക.

4. പാസ്വേഡുകള്‍ സേവ് ചെയ്യാതിരിക്കുക – ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പം കിട്ടാന്‍ പാസ്‌വേഡുകള്‍ അവയില്‍ തന്നെ സേവ് ചെയ്തിടുന്നത് നല്ലതാണ്. പക്ഷേ ഫോണ്‍ കൈവിട്ട് പോയാല്‍ ഇവ വേഗത്തില്‍ തന്നെ ദുരുപയോഗപ്പെടുത്തപ്പെടും.

5. സ്വകാര്യവിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക – നിങ്ങളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഫോണിലെ മാപ്പിലും മറ്റും സേവ് ചെയ്യാതിരിക്കുക.

6. പ്രൊട്ടക്ഷന്‍ സോഫ്റ്റ് വെയര്‍ – ഇപ്പോള്‍ പ്രമുഖ ആന്റിവൈറസ് കമ്പനികളൊക്കെ ഇപ്പോള്‍ മൊബൈല്‍ ആന്റി വൈറസ് പുറത്തിറക്കുന്നുണ്ട്. ഇത്തരത്തിലൊന്ന് ഫോണില്‍ ഉപയോഗിക്കുക.

7. ബാക്കപ്പ് – സമയാസമയങ്ങളില്‍ ഫോണിലെ ഡാറ്റകള്‍ ബാക്കപ്പെടുത്ത് സൂക്ഷിക്കുക. ഇത് വഴി ഫോണ്‍ നഷ്ടപ്പെട്ടാലും വിവരങ്ങള്‍ വീണ്ടെടുക്കാനാവും. ഇതിനായി ക്ലൗഡ് സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്താം.

Comments

comments