പുതിയ ബ്രൗസര്‍ – സ്ലിം ബോട്ട്


പ്രമുഖ ബ്രൗസറുകളായ ഫയര്‍ഫോക്സ്, ക്രോം, എക്സ്പ്ലോറര്‍ എന്നിവയൊക്കെയാണ് സാധാരണ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതം. എന്നാല്‍ ഏറെ അറിയപ്പെടാത്ത ഒട്ടേറെ ബ്രൗസറുകളുണ്ട്. ഇത്തരത്തില്‍ മികച്ച ഒന്നാണ് സ്ലിം ബോട്ട്. സാധാരണ ബ്രൗസറുകളില്‍ കാണാത്ത ഏറെ ഫീച്ചറുകള്‍ ഇതിലുണ്ട്. ഉദാഹരണത്തിന് ഒരു സൈറ്റില്‍ ഉപയോഗിക്കുന്ന പാസ് വേഡും, യൂസര്‍ നെയിമും മാത്രമല്ല വലിയ ഫില്ലിങ്ങ് ഫോമുകളിലെ വിവരങ്ങള്‍ വരെ ഇതില്‍ ശേഖരിച്ച് വെയ്ക്കപ്പെടും. വെബ് പേജുകള്‍ ഡയറക്ടായി ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലേക്ക് ഷെയര്‍ ചെയ്യാന്‍ ഇതില്‍ സാധിക്കും.

ഗ്രൂപ്പ് ബുക്ക് മാര്‍ക്കിങ്ങും എടുത്ത് പറയാവുന്നതാണ്. തുറന്ന് വച്ചിരിക്കുന്ന പല സൈറ്റുകള്‍ ഒരുമിച്ച് ബുക്ക് മാര്‍ക്ക് ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും. പ്രൈവസിയെ സംബന്ധിച്ചാണെങ്കില്‍ പ്രൈവറ്റ് ബ്രൗസിങ്ങ് ഫെസിലിറ്റി ഇതിലുണ്ട്. ഹൈഡ് ബ്രൗസര്‍ എന്ന സംവിധാനത്തിലൂടെ ബ്രൗസര്‍ തന്നെ മറയ്ക്കാന്‍ സാധിക്കും.
www.slimboat.com/

Comments

comments