സ്ലൈഡ് ഷോ നിര്‍മ്മാണം യുട്യൂബിലും


ഫോട്ടോകള്‍ ചേര്‍ത്ത് സ്ലൈഡ് ഷോ നിര്‍മ്മിച്ച് യുട്യൂബില്‍ അപ് ലോഡ് ചെയ്യാറുണ്ടല്ലോ. മുവി മേക്കറും, പികാസയും മറ്റ് പല പ്രോഗ്രാമുകളും ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാതെ നേരിട്ട് യുട്യൂബില്‍ നേരിട്ട് ആകര്‍ഷകമായ സ്ലൈഡ് ഷോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
ഇത് ചെയ്യാന്‍ യുട്യൂബില്‍ ലോഗിന്‍ ചെയ്ത ശേഷം Upload ബട്ടണില്‍ ക്ലിക്ക് ചെയ്ത് Photo Slideshow ല്‍ Create സെലക്ട് ചെയ്യുക. ഇവിടേക്ക് ചിത്രങ്ങള്‍‌ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാം. ചിത്രങ്ങള്‍ ടൈം ലൈന്‍ എഡിറ്ററില്‍ വരുമ്പോള്‍ അവ റീ അറേഞ്ച് ചെയ്യാവുന്നതാണ്.
youtube-photo-slideshow - Compuhow.com
അടുത്ത സ്റ്റെപ്പായി ചിത്രങ്ങള്‍ എത്ര നേരത്തേക്ക് കാണിക്കണമെന്ന് നിശ്ചയിക്കാം. ട്രാന്‍സിഷന്‍ ഇഫക്ടും ഇവിടെ ആഡ് ചെയ്യാം.
സ്ലൈഡ് ഷോയിലേക്ക് സൗണ്ടും ആഡ് ചെയ്യാം. നിര്‍മ്മിച്ച സ്ലൈഡ് ഷോയുടെ പ്രിവ്യു കാണാനും സാധിക്കും. ശേഷം ഇത് അപ്‍ലോഡ് ചെയ്യാം.

Comments

comments