സ്ലീപ്പ് മോഡും, ഹൈബര്‍നേഷനും.


പലരും ചോദിക്കാറുള്ള ചോദ്യമാണ് സ്ലീപ്പ് മോഡും, ഹൈബര്‍നേഷനും തമ്മിലുള്ള വ്യത്യാസം എന്താണെന്നത്. കംപ്യൂട്ടര്‍ ഏറെ സമയം ഉപയോഗിക്കാതിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണല്ലോ ഇത് രണ്ടും.
സ്ലിപ്പ് മോഡ് ചെറിയ ഇടവേളകളില്‍ കംപ്യൂട്ടര്‍ പവര്‍സേവിങ്ങിനായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്. നിശ്ചിത സമയം ഉപയോഗിക്കാതിരുന്നാല്‍ കംപ്യൂട്ടര്‍ സ്ലീപ്പ് മോഡിലേക്ക് മാറുകയും, കീബോര്‍ഡിലോ, മൗസിലോ സ്പര്‍ശിച്ചാല്‍ പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.
ഹൈബര്‍നേഷനില്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തികളെല്ലാം കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ സേവ് ചെയ്ത് കംപ്യൂട്ടര്‍ താനെ ഓഫാവുന്നു. ഇത് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ കറന്റ് ഉപയോഗം ഇല്ല. പിന്നീട് ഓണാക്കുമ്പോള്‍ പഴയ ഫയലുകളെല്ലാം വീണ്ടെടുക്കുകയും ചെയ്യാം. ദീര്‍ഘമായി ഇടവേളകളില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാതെ ഇരിക്കുന്നുവെങ്കില്‍ ഇത് നല്ലൊരു മാര്‍ഗ്ഗമാണ്.
ഡെസ്ക്ടോപ്പുകളില്‍ ഹൈബ്രിഡ് സ്ലീപ്പ് എന്നൊരു സംവിധാനവും കാണാറുണ്ട്. ഇതില്‍ ഓപ്പണായി ഡോകുമെന്റുകള്‍ ഹാര്‍ഡ് ഡിസ്കിലും, മെമ്മറിയിലും സൂക്ഷിക്കും. കംപ്യൂട്ടര്‍ ഓഫായി പോയാലും ഹാര്‍ഡ് ഡിസ്കില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കാം.
അവസാനമായി ഹൈബര്‍നേഷന്‍ അല്ലെങ്കില്‍ സ്ലീപ്പ് മോഡില്‍ നിന്ന് എങ്ങനെ മടങ്ങിവരാമെന്ന് നോക്കാം. ചില കംപ്യൂട്ടറുകളില്‍ മൗസില്‍ ക്ലിക്ക് ചെയ്യുന്നത് വഴിയോ, കീബോര്‍ഡില്‍ അമര്‍ത്തിയോ പ്രവര്‍ത്തനസജ്ജമാക്കാം. ചില കംപ്യൂട്ടറുകളില്‍ പവര്‍ ബട്ടണ്‍ അമര്‍ത്തിയാലേ സിസ്റ്റം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിക്കു.

Comments

comments