സ്കൈപ്പ് ഇനി ബ്രൗസറിലും !


Skype on browser - Compuhow.com

മൈക്രോസോഫ്റ്റ് ഏറ്റെടുത്ത സ്കൈപ്പ് ഇപ്പോള്‍ എച്ച്.ഡി ക്വാളിറ്റിയില്‍ ലഭ്യമാണ്. ഇതിനായി മൈക്രോസോഫ്റ്റ് ഒരു പ്ലഗിന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് സ്കൈപ്പിനെ ക്രോം, ഫയര്‍ഫോക്സ് തുടങ്ങിയ ബ്രൗസറുകളില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. ഇത് ഏങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം Outlook.com ല്‍ പോയി സൈന്‍ അപ് ചെയ്യുക. അക്കൗണ്ട് നേരത്തേ ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യുക.
മുകളില്‍ വലത് വശത്തുള്ള മെസേജിങ്ങ് ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മെസേജിങ്ങ് പാനല്‍ തുറന്ന് വരും. ഇവിടെ Add people to chat with ന് താഴെയായി Skype Contacts എന്നിടത്ത് ക്ലിക്ക് ചെയ്യുക.

ഒരു പോപ് അപ് വിന്‍ഡോ വരുന്നതില്‍ പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യപ്പെടും. അതിന് പെര്‍മിഷന്‍ നല്കുക. തുടര്‍ന്ന് ഇത് ഇന്‍സ്റ്റാള്‍ ചെയ്യണം.
സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഇതില്‍ സൈന്‍ ഇന്‍ ചെയ്യുക.

കോള്‍ ചെയ്യാന്‍ ഫ്രണ്ട്സ് പാനലില്‍ നിന്ന് സുഹൃത്തിനെ സെലക്ട് ചെയ്യുക. ആദ്യ തവണ റണ്‍ ചെയ്യാനായി അനുമതി ആവശ്യപ്പെടുമ്പോള്‍ അത് നല്കണം.
“Always run on this site എന്നത് സെലക്ട് ചെയ്യുക.
ഒരു പോപ് അപ് വിന്‍ഡോയായി ബ്രൗസറില്‍ സ്കൈപ്പ് പ്രത്യക്ഷപ്പെടും.

Comments

comments