രണ്ട് സ്കൈപ്പ് ട്രിക്കുകള്‍


പി.സി ടു പി.സി കോള്‍ സര്‍വ്വീസില്‍ ഒന്നാം സ്ഥാനത്തുള്ള സര്‍വ്വീസാണല്ലോ സ്കൈപ്പ്. സ്മാര്‍ട്ട് ഫോണുകളിലും സ്കൈപ്പ് ഉപയോഗിച്ച് കാശുമുടക്കില്ലാതെ കോളുകള്‍ ചെയ്യാം.
സ്കൈപ്പില്‍ അധികം പരിചയമില്ലാത്തവര്‍ക്ക് അറിയാനിടയില്ലാത്ത രണ്ട് ട്രിക്കുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. വലിയ ഫയലുകള്‍ സ്കൈപ്പില്‍ സെന്‍ഡ് ചെയ്യാം
send-files-skype - Compuhow.com
കോള്‍ ചെയ്യാന്‍ മാത്രമല്ല ഫയലുകള്‍ സെന്‍ഡ് ചെയ്യാനും സ്കൈപ്പ് ഉപയോഗിക്കാം. ഇതിനായി കോണ്‍ടാക്ട് നെയിമില്‍ ക്ലിക്ക് ചെയ്ത ശേഷം Conversation മെനു എടുക്കുക. അതില്‍ Send എടുത്ത് File ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് ഫയല്‍ സെലക്ട് ചെയ്ത് സെന്‍ഡ് ചെയ്യാം. സെലക്ഷനൊപ്പം കണ്‍ട്രോള്‍ കീ അമര്‍ത്തി ഒന്നിലേറെ ഫയലുകളും സെലക്ട് ചെയ്യാം.

2. ശബ്ദത്തിന് ഇഫക്ട് ചേര്‍ക്കാം
Skype-voice-changer - Compuhow.com
സ്വാഭാവികമായി ശബ്ദത്തില്‍ ഇഫക്ട് ചേര്‍ത്ത് സ്കൈപ്പില്‍ കോളുകള്‍ ചെയ്യാനാവും. സ്വന്തം ശബ്ദം മറച്ച് വെയ്ക്കാനോ, സുഹൃത്തുക്കളെ കളിപ്പിക്കാനോ ഇത് ഉപയോഗിക്കാം. ഇത് ഉപയോഗിക്കാന്‍ Skype Voice Changer എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടതുണ്ട്.

http://skypefx.codeplex.com/

Comments

comments