നിരീക്ഷണം സ്കൈപ്പുപയോഗിച്ച്


Skype as baby monitor - Compuhow.com
നിങ്ങള്‍ അത്യാവശ്യത്തിന് വീടിന് പുറത്തേക്ക് പോകുന്നുവെന്നിരിക്കട്ടെ. ചെറിയ കുട്ടികളോ മറ്റ് വീട്ടിലുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കാന്‍ സ്കൈപ്പ് ഉപയോഗപ്പെടുത്താം. ചെറിയ കുട്ടികളെ മുറിയിലാക്കി പോകുമ്പോളും. വീട്ടില്‍ എന്താണ് നടക്കുന്നത് എന്നും നിരീക്ഷിക്കാന്‍ ഇത് ഉപകരിക്കും.
ആദ്യം സ്കൈപ്പ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
മെനുവില്‍ Tools > Options എടുത്ത് General Settings ല്‍ Start Skype when I start Windows സെലക്ട് ചെയ്യുക.
Video Settings ല്‍ Automatically receive video and screen sharing from…people in my Contact list only എന്നത് ചെക്ക് ചെയ്യുക.
Privacy ല്‍ only allow people in your contact list ചെക്ക് ചെയ്യുക.

Show Advanced Options ല്‍ ക്ലിക്ക് ചെയ്യുക.
people in my Contact list only സെലക്ട് ചെയ്യുക.
Call Settings ല്‍ Only allow people on my Contact list to call me ക്ലിക്ക് ചെയ്ത് Show Advanced Options ക്ലിക്ക് ചെയ്യുക.
Answer incoming calls automatically, Start my video automatically when I am in a call എന്നിവ സെലക്ട് ചെയ്യുക.
ഇവ സേവ് ചെയ്യുക.

ഇനി നിരീക്ഷണത്തിനുള്ള അക്കൗണ്ട് ആഡ് ചെയ്യുക. ഇനി നിങ്ങളുടെ കൈവശമുള്ള ഫോണില്‍ നിന്നോ , ലാപ്ടോപ്പില്‍ നിന്നോ ആഡ് ചെയ്ത് നമ്പറിലേക്ക് കോള്‍ ചെയ്യുക.

സ്ക്രീനില്‍ നിങ്ങള്‍ ക്യാമറ സെറ്റ് ചെയ്ത വച്ച വിധം വീഡിയോ ആരംഭിക്കും. തത്സമയ വീഡിയോ നിങ്ങളുടെ കൈവശമുള്ള ഫോണിലോ, കംപ്യൂട്ടറിലോ കാണാനാവും.

Comments

comments