യുട്യൂബിലെ ആഡുകള്‍ സ്‌കിപ്പ് ചെയ്യാം


യൂട്യൂബില്‍ പരസ്യങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണല്ലോ ഇത്. പല വീഡിയോകളും കാണുന്നതിന് മുമ്പ് പരസ്യങ്ങള്‍ കാണുന്നതിന് നിങ്ങള്‍ നിര്‍ബന്ധിതരാകും. ചില പരസ്യങ്ങള്‍ സ്‌കിപ്പ് ചെയ്യാനാവുമെങ്കില്‍ ചിലത് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല.
ഇതിന് ഒരു പരിഹാരമാണ് Skip Ads on You tube  എന്ന ക്രോം എക്‌സ്റ്റന്‍ഷന്‍. ഈ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഒരു ബ്ലു ബട്ടണ്‍ യൂട്യൂബ് വീഡിയോ പേജില്‍ വരും. ആഡ് സ്‌കിപ്പ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ മതി. മറ്റ് വീഡിയോ ഷെയറിങ്ങ് സൈറ്റുകളില്‍ ഇത് വര്‍ക്ക് ചെയ്യില്ല.

മറ്റൊരു എളുപ്പവഴി F5 ഉപയോഗിക്കുകയാണ്. F5 പ്രസ് ചെയ്താല്‍ വീഡിയോ റീ ലോഡ് ചെയ്യപ്പെടുകയും റിഫ്രഷ് ചെയ്ത ശേഷം ആഡ് വരികയുമില്ല.

Comments

comments