വിമര്‍ശകര്‍ക്കെതിരെ സംവിധായകന്‍ സിദ്ദിഖ്


Director Siddique - Keralacinema.com
ലേഡീസ് ആന്‍ഡ് ജെന്റില്‍മാനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ സംവിധായകന്‍ സിദ്ദിഖ്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും, പ്രേക്ഷകര്‍ സിനിമ സ്വീകരിച്ചതിനാലാണ് ഇത്രയും കലക്ഷന്‍ നേടാനായതെന്നും എന്നാല്‍ സിനിമ വളരെ മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നാണു മലയാളത്തിലെ പല മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. തന്റെ എല്ലാ സിനിമകളും തകര്‍ക്കാന്‍ ഇവിടുത്തെ വിമര്‍ശകര്‍ എന്നും ശ്രമം നടത്താറുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദ്യ നാലു ദിവസം കൊണ്ട് തന്നെ നാലേമുക്കാല്‍ കോടി രൂപയുടെ കലക്ഷന്‍ നേടിയിട്ടും വിമര്‍ശനം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. തന്റെ പഴയ ചിത്രങ്ങളെ വിമര്‍ശിച്ച അതേ അവസ്ഥയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്റെ കാര്യത്തിലും സംഭവിക്കുന്നതെന്നും, ലേഡീസ് ആന്‍ഡ് ജെന്റില്‍മാനില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ലാലിനെയാണ് താന്‍ അവതരിപ്പിച്ചത്. നേട്ടമുണ്ടാക്കിയിട്ടും നല്ല സിനിമകളെ കുറിച്ച് വിമര്‍ശനം നടത്തുന്നത് സങ്കടകരമാണ് എന്നും സിദ്ധിഖ് പറയുന്നു.

Comments

comments