ഹൗ ഓള്‍ഡ് ആര്‍ യു വില്‍ ക്വിസ് അവതാരകന്‍ സിദ്ധാര്‍ത്ഥ ബസുവും


Sidhartha Basu to become Quiz anchor in ‘How Old Are You

മഞ്ജു വാര്യരുടെ തിരിച്ച വരവ് ചിത്രമെന്ന പേരില്‍ ഇപ്പോള്‍ തന്നെ പ്രശസ്തമായി കഴിഞ്ഞ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ പ്രശസ്ത ക്വിസ് ഷോ അവതാരകനായ സിദ്ധാര്‍ത്ഥ ബസുവും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിലൂടെയാണ് ചിത്രത്തെപ്പറ്റി ചില സംശയങ്ങള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായത്. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. ഇതോടെയാണ് സിദ്ധാര്‍ത്ഥ ബസുവും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന ഗോസിപ്പ് പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും മുംബൈ പൊലീസ് എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസ് ഹൗ ഓള്‍ഡ് ആര്‍ യു വിലും ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകുമെന്നാണ് സംസാരം.

English Summary : Sidhartha Basu to become Quiz anchor in ‘How Old Are You

Comments

comments