സിദ്ധാര്‍ഥ് ഭരത് വിവാഹമോചനത്തിന്


Actor Sidharth for Divorce - Keralacinema.com
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരത് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം കുടുംബ കോടതിയിലാണ് ഇതിനായുള്ള അപേക്ഷ നല്‍കിയത്. 2008 ഡിസംബര്‍ 12നാണ് സിദ്ധാര്‍ഥും പട്ടം സ്വദേശിനി അഞ്ജന എം.ദാസും വിവാഹിതരായത്. തങ്ങള്‍ അകന്നുകഴിയുകയാണെന്ന് ഇരുവരും കോടിതിയെ അറിയിച്ചു. പ്രശസ്ത സംവിധായകന്‍ ഭരതന്‍റെയും നടി കെ.പി.എ.സി ലളിതയുടേയും ഏക മകനാണ് അഭിനേതാവും സംവിധായകനുമായ സിദ്ധാര്‍ഥ്. നിദ്ര എന്ന ഭരതന്‍ സംവിധാനം ചെയ്ത ചിത്രം റീമേക്ക് ചെയ്താണ് കഴിഞ്ഞ വര്‍ഷം സംവിധാന രംഗത്തേക്ക് സിദ്ധാര്‍ത്ഥ് പ്രവേശിച്ചത്.

Comments

comments