ഷട്ടര്‍ – വിന്‍ഡോസില്‍ ഷെഡ്യൂള്‍ ചെയ്യാം


ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ കംപ്യൂട്ടര്‍ ഓഫാവുക, അല്ലെങ്കില്‍ ഡൗണ്‍ലോഡ് കഴിയുമ്പോള്‍ ഓഫാവുക തുടങ്ങി പല കാര്യങ്ങളും സിസ്റ്റത്തില്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാറുണ്ട്. വിന്‍ഡോസില്‍ ഇതിനായി ബില്‍റ്റ് ഇന്‍ ടാസ്ക് ഷെഡ്യൂളറുണ്ട്. എന്നാല്‍ അതിനൊക്കെ മേലെ നില്‍ക്കുന്ന ഒരു പ്രോഗ്രാമാണ് വേണ്ടതെങ്കില്‍ അതാണ് ഷട്ടര്‍ (Shutter).

ഷട്ടര്‍ രണ്ട് തരത്തില്‍ ലഭിക്കും. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന വേര്‍ഷന് ലൈസന്‍സ് കീ വാങ്ങേണ്ടതുണ്ട്.
events , actions എന്നീ രണ്ട് വിഭാഗങ്ങളാണ് ഈ പ്രോഗ്രാമിനുള്ളത്. ഇത് ഉപയോഗിക്കാന്‍ ആദ്യം ഒരു event ഉം, ഒരു action ഉം ആഡ് ചെയ്യണം.
Shutter scheduler - Compuhow.com
ഇതില്‍ ലഭ്യമാകുന്ന ചില ഇവന്‍റുകള്‍

Countdown – സെലക്ട് ചെയ്ത ആക്ഷന്‍ കൗണ്ട് ഡൗണ്‍ പൂര്‍ത്തായാകുമ്പോള്‍ സംഭവിക്കും
On Time – ഒരു പ്രത്യേക സമയത്ത് ഒരു ആക്ഷന്‍ ചെയ്യുക
Battery Low – ബാറ്ററി ഒരു നിശ്ചിത ചാര്‍ജ്ജിലെത്തുമ്പോള്‍ ഒരു ആക്ഷന്‍
Window – വിന്‍ഡോ ഓപ്പണ്‍ ചെയ്യുകയോ ക്ലോസ് ചെയ്യുക തുടങ്ങി നിരവധിയുണ്ട്.

ആക്ഷനുകളാകട്ടെ Shut Down, Reboot, Log out, sleep, hibernate, volume, message, play sound, close window, kill process, open file തുടങ്ങിയവയാണ്.

ഒരേ സമയം രണ്ട് ഇവന്‍റുകള്‍ ഇതില്‍ ക്രിയേറ്റ് ചെയ്യാനാവും.

DOWNLOAD

Comments

comments