ഷട്ടര്‍ ഫെബ്രുവരി 22 ന്


shutter - keralacinema.com
ഐ.എഫ്.എഫ്.കെ 2012 ല്‍ രജത ചകോരം അവാര്‍ഡ് നേടിയ ഷട്ടര്‍ ഫെബ്രുവരി 22 വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. ജോയ് മാത്യു സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, റിയ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ജോണ്‍ അബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജോയ് മാത്യു അടുത്തിടെ റോസ് ഗിറ്റാറിനാല്‍, അന്നയും റസൂലും എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഷട്ടര്‍.

Comments

comments