വിന്‍ഡോസ് ഓട്ടോമാറ്റിക്കായി ഷട്ട്ഡൗണ്‍ ചെയ്യാം


കംപ്യൂട്ടര്‍ പല പ്രാവശ്യം ഓണാക്കുകയും, ഓഫാക്കുകയും ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാം. അതുകൊണ്ട് തന്നെ ഓണാക്കിയ കംപ്യൂട്ടര്‍ ഉപയോഗിക്കാതെ ഏറെ നേരമിരിക്കുന്നുണ്ടെങ്കില്‍ സ്ലീപ്പ് മോഡിലേക്ക് മാറ്റാം. അഥവാ ഒരു നിശ്ചിത സമയം കഴിഞ്ഞും നിങ്ങള്‍ എത്തുന്നില്ല എങ്കില്‍ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്യുകയും ചെയ്യാം.

WinMend Auto Shutdown എന്ന പ്രോഗ്രാം ഉപയോഗിച്ച് കംപ്യൂട്ടര്‍ ഓട്ടോമാറ്റിക്കായി ഷട്ട് ഡൗണ്‍ ചെയ്യാനാവും. കൂടുതല്‍ നേരം ഡൗണ്‍ലോഡിങ്ങ് നടത്തുമ്പോളൊക്കെ ഈ പ്രോഗ്രാം ഏറെ സഹായകരമാകും. കാരണം എത്രത്തോളം നേരം ഡൗണ്‍ലോഡിങ്ങിനെടുക്കും എന്ന് മനസിലാക്കിയാല്‍ അത് സെറ്റ് ചെയ്ത് കംപ്യൂട്ടറിനരികില്‍ നിന്ന് എഴുന്നേറ്റ് പോകാം.
Winmend - Compuhow.com
ഷട്ട് ഡൗണ്‍, ലോഗ് ഓഫ്, സ്ലീപ്പ്, ഹൈബര്‍നേറ്റ് എന്നീ ഫങ്ഷനുകള്‍ ഈ പ്രോഗ്രാം ഉപയോഗിച്ച് ചെയ്യാം. കംപ്യൂട്ടറില്‍ സെറ്റ് ചെയ്ത ഫങ്ഷന്‍ നടപ്പില്‍ വരുന്നതിന് മുമ്പായി മുപ്പത് സെക്കന്‍ഡ് നേരത്തേക്ക് നോട്ടിഫിക്കേഷന്‍ വരും. അഥവാ നിങ്ങള്‍ക്ക് ടാസ്ക് ഒഴിവാക്കണമെങ്കില്‍ അപ്പോള്‍ അത് ചെയ്യാനുമാകും. വിന്‍ഡോസ് സ്റ്റാര്‍ട്ടപ്പില്‍ തന്നെ ഈ പ്രോഗ്രാം റണ്‍ ചെയ്യും വിധം സെറ്റ് ചെയ്യാം.

DOWNLOAD

Comments

comments