വിന്‍ഡോസ് 8.1 ല്‍ ഹൈബര്‍നേറ്റ് ബട്ടണ്‍ വീണ്ടെടുക്കാം


വിന്‍ഡോസ് 8 ലും, 8.1 ലും വിന്‍ഡോസ് 7 ല്‍ ലഭ്യമായിരുന്ന ചില ഒപ്ഷനുകള്‍ കാണാനാവില്ല. അതിലൊന്നാണ് പവര്‍ മെനുവിലെ ഹൈബര്‍നേറ്റ് ബട്ടണ്‍. ഇത് വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയൊരു ട്വീക്കിങ്ങ് വഴി ഹൈബര്‍നേറ്റ് ബട്ടണ്‍ വീണ്ടെടുക്കാനാവും.

സിസ്റ്റം ട്രേയില്‍ battery ഐക്കണില്‍ ക്ലിക്ക് ചെയ്യുക. More Power Options ഇവിടെ നിന്നെടുക്കുക.
അവിടെ Choose what the power buttons do എടുക്കുക.
Hibernate - Compuhow.com

System Settings ല്‍ Change Settings that are currently unavailable ല്‍ ക്ലിക്ക് ചെയ്യുക.
താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ Show Hibernate ചെക്ക് ചെയ്യുക. തുടര്‍ന്ന് Save Changes ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇനി charms ബാര്‍ എടുക്കുമ്പോള്‍ ഹൈബര്‍നേറ്റ് ബട്ടണ്‍ കാണാനാവും.
Show hibernate - Compuhow.com

Comments

comments