ഏത് സ്റ്റാര്‍ട്ടപ് പ്രോഗ്രാം ഒഴിവാക്കാം?


കംപ്യൂട്ടറില്‍ നിരവധി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുന്നുണ്ടാവും. ഇവ പെരുകുന്നത് കൊണ്ടുള്ള പ്രശ്നം കംപ്യൂട്ടര്‍ ഓണായി ഉപയോഗിക്കാന്‍ ഏറെ കാലതാമസം എടുക്കുമെന്നതാണ്. പലപ്പോഴും അത്യാവശ്യകാര്യങ്ങള്‍ക്ക് ഓണാക്കിയാല്‍ ഏറെ നേരം അതിന് മുന്നില്‍ വെയ്റ്റ് ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കാന്‍ പറ്റിയ പരിപാടി അത്യാവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ സ്റ്റാര്‍ട്ടപ്പില്‍ നിന്ന് നീക്കുകയെന്നതാണ്.

സെര്‍ച്ചില്‍ msconfig എന്ന് ടൈപ്പ് ചെയ്ത് തുടര്‍ന്ന് അവിടെ നിന്ന് ആവശ്യമില്ലാത്തവയെ ഡിസേബിള്‍ ചെയ്യാം. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഒഴിവാക്കുന്ന പ്രോഗ്രാമുകള്‍ കംപ്യൂട്ടറിന് ആവശ്യമായവ ആകരുത് എന്നതാണ്. വിന്‍ഡോസ് സംബന്ധിയായ ഏതെങ്കിലും സര്‍വ്വീസ് ഒഴിവാക്കിയാല്‍ ചെയ്ത പണി പാളും.
ഇതിനൊരു പരിഹാരം ഏതൊക്കെ പ്രോഗ്രാമാണ് വേണ്ടത് എന്ന് കണ്ടുപിടിക്കുകയാണ്. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് Should I Remove It?.

ഈ ആപ്ലിക്കേഷന്‍ കംപ്യൂട്ടറിനെ അനലൈസ് ചെയ്ത് ഏതൊക്കെ പ്രോഗ്രാമുകള്‍ നീക്കം ചെയ്യാനാവും എന്ന് കാണിച്ചുതരും. പ്രോഗ്രാമിന്‍റെ റേറ്റിംഗും, എത്രത്തോളം അനുകൂലമാണ് ഈ പ്രോഗ്രാം നീക്കുന്നത് എന്നും അറിയാനാവും.
Should I Remove It - Compuhow.com
What is it? എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാമുകളെ പറ്റി വിശദമായി മനസിലാക്കാം. വേണ്ട എന്നുണ്ടെങ്കില്‍ Uninstall ക്ലിക്ക് ചെയ്ത് റിമൂവ് ചെയ്യാം.

http://www.shouldiremoveit.com/index.aspx

Comments

comments