ഷെർലിൻ ചോപ്ര മലയാളത്തില്‍


Sherlyn Chopra in malayam

ഷാജിയെം സംവിധാനം ചെയ്യുന്ന ബാഡ് ഗേൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ബാഡ് ഗേൾ എന്ന് വിളിപ്പേരുള്ള ഷെർലിൻ ചോപ്ര മലയാളത്തിലെത്തുന്നു. ബാഡ് ഗേൾ എന്നു പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തുന്ന ഷെര്‍ലിന്‍. മലയാളമടക്കം മൂന്ന് ഭാഷകളിലാണ് ഈ സിനിമ ഒരുക്കുക. ഒരു മോഡലിന്റെ വേഷത്തിലാണ് ഷെര്‍ലിൻ ഈ സിനിമയിൽ എത്തുന്നത്. ഫാഷൻ, മോഡല്‍ രംഗത്തെ കാഴ്ചകളാണ് സിനിമയുടെ പ്രമേയമാകുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ഫാഷന്‍ ഷോയിൽ ഷെർലിനൊപ്പം സംവിധായകന്‍ ഷാജിയെമ്മും പങ്കെടുത്തു.

English Summary : Sherlyn Chopra in malayam

Comments

comments