ക്രോമില്‍ നിന്ന് വെബ്കണ്ടന്‍റ് ഷെയര്‍ ചെയ്യാന്‍ Cortex


കണ്ടന്റുകള്‍ ഷയര്‍ ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകളാണല്ലോ. വീഡിയോ, വെബ്‍ലിങ്കുകള്‍ തുടങ്ങി എന്തും ഇവയില്‍ ഷെയര്‍ ചെയ്യാനാവുമല്ലോ. എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാതെ ഷെയറിങ്ങ് സാധ്യമാക്കുന്നതാണ് ക്രോം എക്സ്റ്റന്‍ഷനായ Cortex.

ഒറ്റ ക്ലിക്കില്‍‌ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് അനേകം സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകളിലേക്ക് ഷെയര്‍ ചെയ്യാന്‍ ഇത് സഹായിക്കും.
Cortex connect - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ നിങ്ങളുടെ നെറ്റ്‍വര്‍ക്കുകള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഇവയില്‍ ലോഗിന്‍ ചെയ്ത് ഓതറൈസ് ചെയ്യാം. തുടര്‍ന്ന് Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഷെയര്‍ ചെയ്യേണ്ടുന്ന കണ്ടന്‍റിന് മുകളില്‍ cortex ഐക്കണിന്റെ വെള്ള ഏരിയയില്‍ ക്ലിക്ക് ചെയ്യുക.
അവിടെ വരുന്ന ബോക്സില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാം. ശേഷം Enter അടിക്കുക,
സബ്മിറ്റ് ചെയ്യപ്പെട്ടാല്‍ ഒരു പോപ് അപ് താഴെ വലത് ഭാഗത്തായി കാണിക്കും.

DOWNLOAD

Comments

comments