സ്ക്രീന്‍ ഷെയറിങ്ങിന് സ്ക്രീന്‍ ഹീറോ


Screenhero - Compuhow.com
ഇന്‍റര്‍നെറ്റിന്‍റെ വളര്‍ച്ച ഷെയറിങ്ങിനെ എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കി. വര്‍ക്ക് ഫയലുകളൊക്കെ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ ഇന്‍റര്‍നെറ്റ് സഹായിക്കും. അതേ പോലെ തന്നെ സഹായകരമാണ് സ്ക്രീന്‍‌ ഷെയറിങ്ങ് ആപ്ലിക്കേഷനുകള്‍. അത്തരത്തില്‍ നവീനമായ ഒന്നാണ് സ്ക്രീന്‍ ഹീറോ.

ഇതില്‍ തന്നെ ചാറ്റിങ്ങിനുമുള്ള സംവിധാനമുണ്ട്.
ഈ ആപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു അക്കൗണ്ട് നിര്‍മ്മിക്കുക. ഇതിന് ഇമെയില്‍ അഡ്രസ് ഉപയോഗിക്കുക. ഇതിലെ കോണ്ടാക്ടുകളില്‍ ആളുകള്‍ ഓണ്‍ലൈനാണോ, ഓഫ് ലൈനാണോ എന്ന് തിരിച്ചറിയാനാവും.

കോണ്ടാക്ടിവ് മേലെ മൗസ് വെയ്ക്കുമ്പോള്‍ ഷെയര്‍ ഒപ്ഷന്‍ കാണാനാവും. കോള്‍ ഒപ്ഷനും ഇവിടെ ലഭ്യമാണ്. സ്കൈപ്പിന് സമാനമായ സംവിധാനമാണിത്.
ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആക്സപ്റ്റ് ചെയ്താല്‍ കംപ്യൂട്ടറിന്‍റെ സ്ക്രീന്‍ മറ്റേയാള്‍ക്ക് ദൃശ്യമാകും.

http://screenhero.com/

Comments

comments