ലോക്കല്‍ നെറ്റ്‍വര്‍ക്കില്‍ ഒപ്ടിക്കല്‍ ഡ്രൈവ് ഷെയര്‍ ചെയ്യാം


Network sharing - Compuhow.com
കംപ്യൂട്ടറുകളിലെല്ലാം തന്നെ ഒപ്ടിക്കല്‍ ഡ്രൈവുകളുണ്ടാവും. അത് സി.ഡി മുതല്‍ ബ്ലു റേ വരെ വരുന്നതാണ്. എന്നാല്‍‌ ടാബ്ലെറ്റ്, നോട്ട്ബുക്ക് പി.സി തുടങ്ങിയവയില്‍ സാധാരണ ഡ്രൈവുകള്‍ കാണില്ല. ഇത്തരത്തിലുള്ളവയില്‍ പുറമേ നിന്ന് ഫയലുകളെടുക്കാന്‍ അവ പെന്‍ഡ്രൈവുകളിലേക്ക് കയറ്റി സിസ്റ്റത്തില്‍ കണക്ട് ചെയ്യേണ്ടി വരും. എന്നാല്‍ ഒരു ലോക്കല്‍ നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്തിരിക്കുന്ന കംപ്യൂട്ടറുകള്‍ തമ്മില്‍ ഒപ്ടിക്കല്‍ ഡ്രൈവ് ഷെയര്‍ ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം Windows Explorer ഓപ്പണ്‍ ചെയ്യുക.
സി.ഡി ഡ്രൈവ് സെല്ക്ട് ചെയ്ത് Properties എടുക്കുക.
അതില്‍ sharing tab ക്ലിക്ക് ചെയ്യുക.

advanced sharing ബട്ടണില്‍ ക്ലിക്ക് ചെയ്ത് Share this folder എന്നത് ചെക്ക് ചെയ്യുക.
Share name എന്നിടത്ത് അത് തിരിച്ചറിയാനായി ഒരു പേര് നല്കുക.

മറ്റ് സെറ്റിങ്ങുകള്‍ ഒപ്ഷണലാണ്. യൂസര്‍മാരുടെ എണ്ണം, കമന്‍റ് ചേര്‍ക്കല്‍, തുടങ്ങിയവ ആവശ്യാനുസരണം ചേര്‍ക്കാം.
ഇനി ok ക്ലിക്ക് ചെയ്യുക.

ഇനി സി.ഡി ഡ്രൈവ് ആക്സസ് ചെയ്യേണ്ടുന്ന കംപ്യൂട്ടറില്‍ Windows Explorer എടുത്ത് നെറ്റ്വര്‍ക്ക് ലിസ്റ്റിങ്ങില്‍ നോക്കിയാല്‍ പുതിയ ഷെയേര്‍ഡ് ഫോള്‍ഡര്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്ത് ഡ്രൈവ് ആക്സസ് ചെയ്യാം.

Comments

comments