ഫേസ്ബുക്ക് ഫോട്ടോകളെ ഗൂഗിള്‍ പ്ലസിലേക്ക് ഷെയര്‍ചെയ്യാം


Facebook image sharing -Compuhow.com
ഫേസ്ബുക്ക് തന്നെയാണ് സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ഇപ്പോഴും ഒന്നാം സ്ഥാനക്കാരന്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ പതിയെ ആണെങ്കിലും ഗൂഗിള്‍ പ്ലസും ജനകീയമായി വരുന്നുണ്ട്. പലരും ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസിലും ഒരേ കാര്യങ്ങള്‍ തന്നെ പോസ്റ്റ് ചെയ്യാറുമുണ്ട്.
ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഗൂഗിള്‍ പ്ലസിലും ഇട്ടിരുന്നുവെങ്കില്‍ എന്ന് പലര്‍ക്കും തോന്നിയേക്കാം. ഇതത്ര എളുപ്പമുള്ള കാര്യമല്ല. മാനുവലായി ചെയ്യുന്നതിന് പകരം എളുപ്പവഴിയില്‍ അപ് ലോഡിങ്ങ് സാധ്യമാക്കുന്ന രണ്ട് മാര്‍ഗ്ഗങ്ങളെ ഇവിടെ പരിചയപ്പെടാം.

Fotolink

ഫോട്ടോലിങ്ക് എന്നത് ഒരു ഫേസ്ബുക്ക് ആപ്ലിക്കേഷനാണ്. ഇതുപയോഗിച്ച് ഫേസ്ബുക്ക് ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഗൂഗിള്‍ പ്ലസിലെത്തിക്കാം. ഇതുപയോഗിക്കാന്‍ Fotolink ഫേസ്ബുക്കില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫേസ്ബുക്ക് ആല്‍ബങ്ങള്‍ പികാസ അക്കൗണ്ടിലേക്ക് സെല്ക്ട് ചെയ്യുക. മൈഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ ആല്‍ബങ്ങള്‍ ഗൂഗിള്‍ പ്ലസില്‍ കാണാം.
https://apps.facebook.com/fotolink/

Photo Importer Firefox Addon

ഫേസ്ബുക്കില്‍ നിന്ന് ചിത്രങ്ങള്‍ പികാസയിലേക്ക് ആഡ് ചെയ്യാനും തുടര്‍ന്ന് ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്യാനും സഹായിക്കുന്ന ഒരു ഫയര്‍ഫോക്സ് ആഡോണാണ് ഫോട്ടോ ഇംപോര്‍ട്ടര്‍. ഇത് ഉപയോഗിക്കാന്‍ Photo Importer ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫേസ്ബുക്ക് ആല്‍ബം തുറക്കുക. ഇവ പികാസയിലേക്ക് സബ്മിറ്റ് ചെയ്യുക.
https://addons.mozilla.org/en-US/firefox/addon/photo-importer/

Comments

comments