കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലിയുടെ തിരിച്ചുവരവ്


ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്യാമിലിയുടെ തിരിച്ചുവരവ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിനുശേഷം, അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’.

ഒരു സി ക്ലാസ് തീയേറ്ററും പത്തുദിവസത്തെ ഉത്സവവും ഒരുപറ്റം യുവാക്കളുടെ സൗഹൃദവും പ്രണയവുമെല്ലാം സംഗീത പശ്ചാത്തലത്തിലൂടെ, രസകരമായി പ്രതിപാദിക്കുമ്പോള്‍, തിയേറ്റര്‍ ഓപ്പറേറ്റര്‍ വിനയനായി കുഞ്ചാക്കോ ബോബനും ഗ്രാമത്തിന്റെ പ്രണയിനിയായി ശ്യാമിലിയും എത്തുന്നു.

Comments

comments