ഗാഥ ഉടനില്ല സോപാനം തുടങ്ങുന്നു


Jayaram In Sopanam - Keralacinema.com
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ജയറാമിനെ നായകനാക്കിയുള്ള സോപാനം മെയ്മാസത്തില്‍ ആരംഭിക്കും. മോഹന്‍ലാല്‍ നായകനാകുന്ന ഗാഥ എന്ന ചിത്രമായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നങ്ങള്‍ മൂലം ഈ ചിത്രം നീട്ടിവെയ്ക്കുകയായിരുന്നു. ടി. പത്മനാഭന്‍റെ കടല്‍‌ എന്ന കഥയെ ആസ്പഥമാക്കിയുള്ള ചിത്രമാണ് ഗാഥ. തായമ്പക വിദ്വാന്‍ തൃത്താല കോശവപൊതുവാളിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് സോപാനം. ഇതില്‍ നായകനാകുന്നത് ജയറാമാണ്. ഒരു പ്രൊഫഷണല്‍ ചെണ്ടക്കാരന്‍ കൂടിയായ ജയറാമിനാവും ഈ വേഷം ഏറ്റവും അനുയോജ്യമാവുകയെന്നാണ് സംവിധായകന്‍ കരുതുന്നത്. ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം അവാര്‍ഡുകള്‍ നേടുന്ന ഷാജി എന്‍ .കരുണിലൂടെ ജയറാമിന് ഒരവാര്‍ഡ് കിട്ടിയാലും അതിശയമില്ല. സോപാനത്തിന്‍റെ രചന ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടേതാണ്.

Comments

comments