ഷാജിക്ക് വീണ്ടും ഉണ്ണികൃഷ്ണന്‍റെ തിരക്കഥ


Shaji Kailsa new film - Keralacinema.com
ഫ്ലോപ്പുകളില്‍ നിന്ന് അതിജീവനത്തിനായി പൊരുതുന്ന സംവിധായകനാണ് ഇപ്പോള്‍ ഷാജി കൈലാസ്. സൂപ്പര്‍ഹിറ്റ് രാഷ്ട്രീയ, പോലീസ് ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായ ഷാജി കൈലാസിന് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ പരാജയങ്ങളുടേതാണ്. ഷാജി കൈലാസിന് കരുത്തായിരുന്ന രണ്‍ജി പണിക്കര്‍ പിന്നീട് സംവിധായകനാവുകയും കുറെക്കാലമായി സിനിമ ഫീല്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ്. ഇടക്കാലത്ത് എഴുതിയിരുന്ന ഷാജി കൈലാസിന് വേണ്ടി എഴുതിയിരുന്ന ബി. .ഉണ്ണികൃഷ്ണനും സ്വതന്ത്ര സംവിധായകനായി. ഇടക്ക് ജയറാമിനെ വച്ച് കോമഡി ട്രാക്കില്‍ മദിരാശി എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും പോസ്റ്ററടിച്ച കാശുപോലും കിട്ടിയില്ലെന്നാണ് വാര്‍ത്ത. എന്നാല്‍ അത് പ്രശ്നമാക്കാതെ ജിഞ്ചറെന്നൊരു പടം കൂടിയെടുത്തെങ്കിലും റിലീസായിട്ടില്ല. പരാജയങ്ങളില്‍ നിന്ന് ഒരു മോചനം തേടി ഷാജി കൈലാസ് വീണ്ടും ബി.ഉണ്ണികൃഷ്ണനുമായി കൂട്ടുചേരുന്നു. മിസ്റ്റര്‍ ഫ്രോഡ് എന്ന തന്റെ പുതിയ ചിത്രം പൂര്‍ത്തിയായാലുടനെ ഷാജിക്കായി ബി.ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതും. രണ്ട് ചിത്രങ്ങള്‍ ഇവരൊരുമിച്ച് പ്ലാന്‍ ചെയ്യുന്നുണ്ട്.

Comments

comments