അവസാനിക്കാത്ത സേതുരാമയ്യര്‍


cbi diary kurippu - Keralacinema.com
ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും സേതുരാമയ്യര്‍ മലയാളത്തില്‍ സജീവമായി നില്ക്കുകയാണ്. 1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് മലയാളി പ്രേക്ഷകന് വേറിട്ടൊരനുഭവമായിരുന്നു. കുറ്റാന്വേഷണ ചിത്രങ്ങളുടെ ഒരു തരംഗം തന്നെ ഈ ചിത്രം സൃഷ്ടിച്ചു. മമ്മൂട്ടിക്കും ഏറെ ഗുണം നല്കിയ സേതുരാമയ്യര്‍ എന്ന കഥാപാത്രം വീണ്ടും വരുന്നു. ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രം വരുന്നത്. കെ. മധു സംവിധാനം ചെയ്ത ഈ സീരീസിലെ ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. എസ്,എന്‍. സ്വാമിയാണ് നാലു ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയത്. വൈകാതെ ചിത്രത്തിന്‍റെ അഞ്ചാം ഭാഗം ആരംഭിക്കും.

Comments

comments