WhatsApp ല്‍ വോയ്സ് മെസേജ് അയക്കാം.


സ്മാര്‍ട്ട് ഫോണുകളിലും, ടാബ്‍ലറ്റ് പി.സികളിലും WhatsApp ഉപയോഗിക്കുന്നവരേറെയുണ്ട്. ഇപ്പോള്‍ പുതുതായി വോയ്സ് മെസേജ് സൗകര്യം WhatsApp ല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
സൗണ്ട് റെക്കോഡ് ചെയ്ത് അയച്ച് കൊടുക്കാന്‍ ഇത് വഴി സാധിക്കും. ഈ സംവിധാനം നിങ്ങളുടെ ആപ്ലിക്കേഷനിലുണ്ടോ എന്നറിയാന്‍ ടെക്സ്റ്റ് നല്കുന്ന ഭാഗത്തിനടുത്തായി ഒരു മൈക്രോഫോണ്‍ അടയാളം കാണുന്നുണ്ടോ എന്ന് നോക്കുക.
whats app - Comuhow.com
അല്ലെങ്കില്‍ സ്റ്റാര്‍ട്ട് പേജിലെ സെറ്റിങ്ങ്സില്‍ കോണ്‍ടെക്സ്റ്റ് മെനുവില്‍ സെറ്റിങ്ങ്സ് എടുക്കുക. വേര്‍ഷന്‍ 2.10.222 അല്ലെങ്കില്‍ അതിന് ശേഷമുള്ളതാണെങ്കില്‍ വോയ്സ് മെസേജ് സപ്പോര്‍ട്ട് ചെയ്യും.
ഇനി മെസേജ് എങ്ങനെ അയക്കാമെന്ന് നോക്കാം?
മെസേജ് ലഭിക്കേണ്ടുന്ന ആളെ സെലക്ട് ചെയ്യുക.

മൈക്രോഫോണ്‍ ഐക്കണില്‍ ടാപ് ചെയ്ത് ഹോള്‍ഡ് ചെയ്യുക.
ഇനി മെസേജ് റെക്കോഡ് ചെയ്യാം. റെക്കോഡിങ്ങ് പൂര്‍ത്തിയാകുമ്പോള്‍ വിരല്‍ മൈക്രോഫോണ്‍ ഐക്കണില്‍ നിന്ന് ഒഴിവാക്കുക.
ഇതോടെ മെസേജ് സെന്‍ഡാവും.

വളരെ എളുപ്പത്തില്‍ ഇക്കാര്യം ചെയ്യാം. എന്നാല്‍ ഇതിലില്ലാത്ത ഒരു സൗകര്യമെന്നത് മെസേജ് അയക്കുന്നതിന് മുമ്പ് ഒന്നുകൂടി കേള്‍ക്കാനാവില്ല എന്നതാണ്. ശ്രദ്ധിക്കേണ്ടുന്ന കാര്യം മെസേജ് ഉണ്ടാക്കിയത് അയക്കുന്നത് ബ്ലോക്ക് ചെയ്യാനാവില്ല എന്നതാണ്.

Comments

comments