രജിസ്ട്രേഷനില്ലാതെ മെസേജ് അയക്കാം


free sms - Compuhow.com
എസ്.എം.എസുകള്‍ ഫ്രീയായി അയക്കാന്‍ സാധിക്കുന്ന നിരവധി സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. Way 2 sms, full on sms എന്നിവ അവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവയാണ്. ഓഫിസ് ആവശ്യങ്ങള്‍ക്ക് വരെ ഇന്ന് ഫ്രീ എസ്.എം.എസ് സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മിക്കവാറും സൈറ്റുകളില്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. എന്നാല്‍ രജിസ്ട്രേഷനില്ലാതെ എസ്.എം.എസ് അയക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് Bollywood Motion.
ഇതില്‍ പോയാല്‍ രജിസ്ട്രേഷനില്ലാതെ തന്നെ മെസേജുകള്‍ ഫ്രീയായി അയക്കാം. ശ്രദ്ധിക്കേണ്ടുന്ന കാര്യം നിങ്ങള്‍ മെസേജ് അയക്കുന്ന ആള്‍ ഫോണില്‍ DND സര്‍വ്വീസ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടാവരുത് എന്നതാണ്. കൊമേഴ്സ്യല്‍ മെസേജുകള്‍ തടയുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് ഇത്.
മെസേജയക്കാന്‍ www.bollywoodmotion.com/freesms/sms/sms.php എന്ന ലിങ്കില്‍ പോവുക.
അയക്കേണ്ടുന്ന നമ്പറും, മെസേജും നല്കി കാപ്ചയും അയക്കുന്നയാളുടെ പേരും നല്കി മേസേജ് സെന്‍ഡ് ചെയ്യാം. 500 അക്ഷരമാണ് മെസേജിന്‍റെ പരിധി.

Comments

comments