ജിമെയിലില്‍ പല അഡ്രസുകളില്‍ നിന്ന് മെയില്‍ ചെയ്യാം…ഒരു അക്കൗണ്ടില്‍ നിന്ന് !


ഇന്ന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒന്നിലധികം ഇമെയില്‍ അക്കൗണ്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. വ്യത്യസ്ഥങ്ങളായ ആവശ്യങ്ങള്‍ക്ക് വിവിധ അക്കൗണ്ടുകളാവും ഉപയോഗിക്കുക. എന്നാല്‍ ഇവ മാറി, മാറി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമല്ല. സെന്‍ഡറുടെ പേര് മാറ്റി മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെയിലയക്കാന്‍ ജിമെയിലില്‍ സംവിധാനമുണ്ട്. ഇത് വഴി ഒരേ അക്കൗണ്ടില്‍ നിന്ന് പല അഡ്രസുകളില്‍ നിന്ന് മെയില്‍ ചെയ്യാന്‍ സാധിക്കും.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം ജിമെയില്‍ ലോഗിന്‍ ചെയ്ത് ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Settings എടുക്കുക.
അതില്‍ Send mail as എന്ന സെക്ഷനില്‍ Add another email address you own എന്നതില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ മറ്റൊരു അഡ്രസ് നല്കുക.
Next ക്ലിക്ക് ചെയ്യുക.
Gmail Various adress - Compuhow.com
അടുത്ത സ്റ്റേജില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ SMTP സെര്‍വറുകള്‍ കോണ്‍ഫിഗര്‍ ചെയ്യാം. Send through Gmail ഒപ്ഷന്‍ ചെക്ക് ചെയ്ത് Next Step ക്ലിക്ക് ചെയ്യുക.

ഇനി വരുന്ന സ്റ്റെപ്പ് ഇത് നിങ്ങള്‍ ആഡ് ചെയ്ത അഡ്രസ് കണ്‍ഫര്‍മേഷന്‍ ചെയ്യുന്നതിനാണ്. Send Verification എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ പുതുതായി ചേര്‍ത്ത അഡ്രസിലേക്ക് വെരിഫിക്കേഷന്‍ കോഡ് ലഭിക്കും.
അത് അക്കൗണ്ട് തുറന്ന് എടുത്ത് സെറ്റ് ചെയ്യുന്ന കോളത്തില്‍ നല്കുക.
(വേണമെങ്കില്‍ ഇമെയിലും വെരിഫിക്കേഷനായി അയക്കാം)
തുടര്‍ന്ന് Accounts and Import എന്നിടത്തേക്ക് റീഡയറക്ട് ചെയ്യപ്പെടും.

ഇവിടെ റിപ്ലൈ ഒപ്ഷന്‍ സെറ്റ് ചെയ്യാം.
ഇനി ഒരു മെയില്‍ അയക്കുമ്പോള്‍ നിങ്ങള്‍ക്ക് From ഫീല്‍ഡില്‍ നിന്ന് ആരോ കീ ഉപയോഗിച്ച് പുതിയ അഡ്രസ് ചേര്‍ക്കാം.
ആദ്യം അല്പം സമയമെടുക്കുമെങ്കിലും പല മെയില്‍ അഡ്രസുകളില്‍ നിന്ന് മെയില്‍ തുടര്‍ച്ചയായി അയക്കേണ്ടുന്നവര്‍ക്ക് ഈ പരിപാടി ഏറെ സഹായകമാകും എന്നതില്‍ സംശയമില്ല.

Comments

comments