വലിയ ഫയലുകള്‍ എളുപ്പം സെന്‍ഡ് ചെയ്യാം !


ഇന്‍റര്‍നെറ്റ് ഉപയോഗം സാധാരണമായതോടെ ഫയലുകളൊക്കെ ഫോര്‍ട്ടബിള്‍ ഡിവൈസുകളിലാക്കി കൊണ്ടുനടക്കുന്നതിന് കുറവ് വന്നിട്ടുണ്ട്. ഇമെയിലായും, ക്ലോഡ് ഫയലുകളായും എളുപ്പത്തില്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനാവും. എന്നാല്‍ ഫയലിന്‍റെ വലുപ്പം ഇത്തരം ട്രാന്‍സ്ഫറിന് അല്പം പ്രയാസം സൃഷ്ടിക്കുന്നതാണ്. ഇമെയിലുകള്‍ വഴി സെന്‍ഡ് ചെയ്യാവുന്ന ഫയലുകള്‍ക്ക് സൈസ് പരിധി ഉണ്ടെന്നത് തന്നെ കാരണം.

എന്നാല്‍ AnySend എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാം. ക്ലൗഡിലേക്ക് അപ് ലോഡ് ചെയ്യുകയും, ഡൗണ്‍ലോഡ് ചെയ്യുകയുമാണ് ഇതിന്‍റെ രീതി.
ഇതുപയോഗിക്കാന്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സെന്‍ഡ് ചെയ്യുന്ന ഫയലുകള്‍ ലഭിക്കുന്നവര്‍ക്ക് AnySend അക്കൗണ്ട് വേണമെന്നില്ല.
Anysend - Compuhow.com
ഡെസ്ക്ടോപ്പില്‍ ഒരു ബലൂണിന്‍റെ ചിത്രം കാണാം. ഇതാണ് AnySend ഷോര്‍ട്ട് കട്ട്. ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ ഡ്രാഗ് ചെയ്ത് ഇതിലേക്കിട്ടാല്‍ മതി. ആദ്യ തവണ ഇതുപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഇമെയില്‍ അഡ്രസ് നല്കി രജിസ്റ്റര്‍‌ ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആക്ടിവേഷന്‍ നടത്താം.
തുടര്‍ന്ന് ലഭിക്കേണ്ടുന്ന ആളുടെ ഇമെയില്‍ അഡ്രസ് നല്കുക. താഴെ ഒരു മെസേജും നല്കി സെന്‍ഡില്‍ ക്ലിക്ക് ചെയ്യുക.

http://www.anysend.com/

Comments

comments