ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ഇമയില്‍ അറ്റാച്ച്മെന്റുകള്‍ അയക്കാം


ഓഫിസ് ആവശ്യങ്ങള്‍ക്കും, മറ്റ് പേഴ്സണലാവശ്യങ്ങള്‍ക്കും ഗൂഗിള്‍ ഡ്രൈവ് മികച്ച ഒരു സഹായം തന്നെയാണ്. ഫയലുകള്‍ അപ് ലോഡ് ചെയ്യുകയും, ആവശ്യസമയത്ത് അവ എളുപ്പത്തില്‍ എടുക്കുകയും, മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുകയുമൊക്കെ ഗൂഗിള്‍ ഡ്രൈവില്‍ വളരെ എളുപ്പത്തില്‍ സാധിക്കും. അതുപോലെ ഏറെ ഫോര്‍മാറ്റുകളെ ഇത് സപ്പോര്‍ട്ട് ചെയ്യുകയും, ഓണ്‍ലൈന്‍ പി.ഡി.എഫ് കണ്‍വെര്‍ഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.
ആവശ്യംവരാവുന്ന ഫയലുകള്‍ അപ്ലോഡ് ചെയ്തിട്ടിരുന്നാല്‍ അവ എവിടെനിന്ന് വേണമെങ്കിലും ഉപയോഗിക്കാനാവുമല്ലോ. അതുപോലൊരു സൗകര്യമാണ് ഡ്രൈവില്‍ നിന്ന് ഫയലുകള്‍ നേരിട്ട് ഇമെയില്‍ അറ്റാച്ച് മെന്റുകളായി അയക്കുക എന്നത്.
ഇത് എങ്ങനെയെന്ന് നോക്കാം.
ആദ്യം ഗൂഗിള്‍ ഇമെയില്‍ അക്കൗണ്ടില്‍ പോവുക.
പുതിയ ഇമെയില്‍ കംപോസിങ്ങ് ഇന്റര്‍ഫേസില്‍ കംപോസ് എടുത്ത് മെയില്‍ കംപോസ് ചെയ്യുക.
കംപോസിങ്ങ് ബോക്സിന് താഴെയായി അറ്റാച്ചിങ്ങിനുള്ള ഒപ്ഷന്‍സ് കാണാനാവും. ഇതില്‍ ഗൂഗില്‍ ഡ്രൈവ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ഫയലുകള്‍ ഡ്രൈവില്‍ നിന്ന് ആക്സസ് ചെയ്യാനാവും. പത്തു ജി.ബി വരെ ഡാറ്റ ഇങ്ങനെ അറ്റാച്ച് ചെയ്യാം.
നിങ്ങള്‍ മെയിലയച്ച് കഴിയുമ്പോള്‍ കിട്ടുന്നയാള്‍ക്ക് അറ്റാച്ച് ചെയ്ത ഫയലിന്റെ പ്രിവ്യു കാണാനാവും. ഇത് ഒരു പുതിയ ടാബില്‍ ഓപ്പണ്‍ ചെയ്യാം.

Comments

comments