സ്വയം നശിക്കുന്ന മെസേജുകള്‍


സ്വയം നശിക്കുന്ന ഇമെയില്‍ മെസേജുകള്‍ ഇന്ന് പലരും ഉപയോഗിക്കാറുണ്ട്. നിങ്ങള്‍ക്ക് ഉപദ്രവകരമാകാതെ ചില സന്ദേശങ്ങള്‍ കൈമാറാന്‍ ഇത് സഹായിക്കും എന്നത് ഇതിന്‍റെയൊരു പോസിറ്റീവ് സൈഡാണ്. എളുപ്പത്തില്‍ ആ മെയില്‍ ഉപയോഗിച്ച് ദുരുപയോഗവും നടക്കില്ല.
Read once -Compuhow.com
ഒരിക്കല്‍ മാത്രം വായിക്കാനാവുന്ന മെസേജുകള്‍ അയക്കാന്‍ സഹായിക്കുന്ന ഒരു ഫ്രീ ഓണ്‍ലൈന്‍ സര്‍വ്വീസാണ് ReadOnce. ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ മെസേജ് തനിയെ ഡെലീറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക. ഫ്രീ യൂസര്‍ അക്കൗണ്ട് ഉപയോഗിച്ച് ഉപയോഗിക്കാവുന്ന ഇതിന് ഇന്‍സ്റ്റലേഷനൊന്നും ആവശ്യമില്ല.
കൂടാതെ എത്ര സമയത്തിനകം മെസേജ് ഇല്ലാതാക്കണമെന്ന് നിശ്ഛയിക്കാനുമാകും. ഇതിന് പുറമേ ഇമേജ് അയക്കുകയോ, ടെക്സ്റ്റ് മേസ് അയക്കുകയോ ആകാം.

മെസേജ് സെറ്റ് ചെയ്ത ശേഷം generate ല്‍ ക്ലിക്ക് ചെയ്ത് ലിങ്ക് ലഭ്യമാക്കാം. ഇത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാം. അഞ്ച് എം.ബി വരെയുള്ള ഫയലുകള്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാം.
ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും, ബ്രൗസറിലും ഇത് ഉപയോഗിക്കാനാവും.

http://readonce.im/

Comments

comments