സീമ ബിശ്വാസ് ബാല്യകാലസഖിയിലൂടെ വീണ്ടും മലയാളത്തിലേക്ക്


Seema Bishwas back to Malayalam through Baalyakalasakhi

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രത്തിലെ ഫൂലന്‍ദേവിയെ ആ ചിത്രം കണ്ടവരാരും തന്നെ മറന്നു കാണില്ല. ഫൂലന്‍ ദേവിയായി അസംകാരിയായ സീമ ബിശ്വാസ് ആ ചിത്രത്തില്‍ ജീവിക്കുക തന്നെയായിരുന്നു. പിന്നീട് മികച്ച നാടകനടികൂടിയായ സീമയെത്തേടി നിരവധി അംഗീകാരങ്ങള്‍ എത്തികയുണ്ടായി. പിന്നീട് പലഭാഷകളിലായി പലചിത്രങ്ങളിലൂടെ സീമ തന്റെ കഴിവു തെളിയിച്ചുകൊണ്ടിരുന്നു, സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത മരിച്ചുപോയ മകന്റെ ബീജത്തിനുവേണ്ടി പോരാടുന്ന മാതാപിതാക്കളുടെ കഥ പറഞ്ഞ വേനല്‍ ഒടുങ്ങാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള സീമ വീണ്ടും മലയാളത്തിലേയ്‌ക്കെത്തുകയാണ്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയെന്ന ചിത്രത്തിലൂടെയാണ് സീമ വീണ്ടും മലയാളത്തിലെത്തുന്നത്. സീമ ചിത്രത്തില്‍ ഒരു ഹിജറയുടെ വേഷത്തില്‍ ആണ് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മജീദ് എന്ന കഥാപാത്രത്തിന്റെ കൊല്‍ക്കത്തയിലെ ജീവികഥ പറയുന്നഭാഗത്താണ് സീമ ബിശ്വാസിന്റെ ഹിജറ കഥാപാത്രം എത്തുന്നത്.

English Summary : Seema Bishwas back to Malayalam through Baalyakalasakhi

Comments

comments