ഗൂഗിളില്‍ എന്ത് തിരയുന്നു..?


ഗൂഗിളാണല്ലോ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് എഞ്ചിന്‍. സെര്‍ച്ച് ചെയ്യുക എന്നതിന് ഗൂഗിള്‍ ചെയ്യുക എന്നൊരു പര്യായപദം പോലും ഇപ്പോളുണ്ട്. ആളുകള്‍ എന്താണ് ഗൂഗിളില്‍ തിരയുന്നത്. ആയിരക്കണക്കിന് വിഷയങ്ങളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്നതെന്താണ് എന്നറിയണോ?

Google Hot Searches എന്ന പേജില്‍ അപ്ടുഡേറ്റായ സെര്‍ച്ച് ഡാറ്റകള്‍ കാണാന്‍ സാധിക്കും. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേതാണെന്ന് മാത്രം. ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്നത് മുതല്‍ താഴേക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രങ്ങളും, വീഡിയോകളും, വാര്‍ത്തകളും എല്ലാം ഇതില്‍ ഉള്‍പ്പെടും.

http://www.google.com/trends/hottrends

Comments

comments