വിന്‍ഡോസില്‍ വാക്കുകള്‍ തിരയുന്നത് എളുപ്പമാക്കാം


നിങ്ങള്‍ ക്രിയേറ്റ് ചെയ്ത ഒരു ടെക്സറ്റ് ഫയലിലെ വാക്കുകള്‍ നിങ്ങള്‍ക്കോര്‍മ്മയുണ്ടാകും. എന്നാല്‍ അത് ഏത് ഫയലാണ് എന്ന് മറന്ന് പോവാനുമിടയുണ്ട്. പെട്ടന്നൊരാവശ്യം വരുമ്പോള്‍ ഈ വേഡ് വച്ച് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക അത്ര എളുപ്പമാകില്ല. വിന്‍ഡോസില്‍ നിലവില്‍ സെര്‍ച്ച് സംവിധാനമുണ്ടെങ്കിലും അതിനേക്കാള്‍ ഭംഗിയായി സെര്‍ച്ച് ചെയ്ത് ടെക്സ്റ്റ് ഫയലുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Infile Seeker.
Infile seeker - Compuhow.com
വളരെ ചെറിയ ഈ പ്രോഗ്രാം ഉപയോഗിച്ച് വാക്കുകളോ, വാചകങ്ങളോ, നമ്പറുകളോ ഒക്കെ അടങ്ങിയ ടെക്സ്റ്റ് ഫയല്‍ കണ്ടെത്താനാവും. TXT, PHP, HTML, HTML, XML. JS, CSS, ASP, ASPX, CPP തുടങ്ങിയ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ഇതുപയോഗിച്ച് കണ്ടെത്താം.

ടെക്സ്റ്റ് ഫയലുകള്‍ ഏറെ ഉപയോഗിക്കുന്നവര്‍ക്കാകും ഈ പ്രോഗ്രാം കൂടുതല്‍ ഗുണം ചെയ്യുക. വളരെ ലളിതമായ ഇന്റര്‍ഫേസാണ് ഈ പ്രോഗ്രാമിന് എന്നത് എടുത്തുപറയേണ്ടുന്നതാണ്. കണ്ടെത്തേണ്ടുന്ന ടെക്സ്റ്റ് നല്കി ഡ്രൈവ്, ഫോള്‍ഡര്‍ അറിയാമെങ്കില്‍ അത് എന്നിവ നല്കി ഏതെല്ലാം ഫോര്‍മാറ്റുകള്‍ സെര്‍ച്ച് ചെയ്യണം എന്നും നല്കി സെര്‍ച്ചിങ്ങ് ആരംഭിക്കാം.

http://www.xtreme-lab.net/en/infiles.htm

Comments

comments