ടോറന്‍റ് റോവര്‍ – ഡെസ്ക്ടോപ്പില്‍ നിന്ന് ടോറന്‍റ് സെര്‍ച്ച് ചെയ്യാം


ടോറന്‍റ് ഫയലുകള്‍ കണ്ടെത്താന്‍ സെര്‍ച്ച് ചെയ്യുകയോ, ടോറന്‍റ് ഡൗണ്‍ലോഡിങ്ങ് സൈറ്റുകളില്‍ പോയി തിരയുകയോ ചെയ്യാം.
എന്നാല്‍ ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ ടോറന്‍റ് ഫയലുകള്‍ സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് TorrentRover. ഐ.എസ്.ഒ ഹണ്ട്, പൈറേറ്റ് ബേ, കിക്ക് ആസ്, ബിറ്റ് സ്നൂപ് എന്നീ ടോറന്‍റ് സെര്‍ച്ച് എഞ്ചിനുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും. ഇവ ഓരോന്നായോ എല്ലാ കൂടിയോ സെര്‍ച്ച് ചെയ്യാന്‍ സാധിക്കും. F9 അടിച്ച് ഇതിനുള്ള ഒപ്ഷന്‍ എടുക്കാം.
Torrentrover - Compuhow.com
വളരെ വേഗത്തില്‍ തന്നെ സെര്‍ച്ച് റിസള്‍ട്ട് ലഭിക്കും. ഫയല്‍ നെയിം, സൈസ്, സീഡേഴ്സിന്‍റെയും ലീച്ചേഴ്സിന്‍റെയും എണ്ണം, തുടങ്ങിയ വിവരങ്ങളൊക്കെ ഇതില്‍ കാണാനാവും.

ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ടായ ടോറന്‍റ് ക്ലയന്റിലേക്ക് ഇത് ആഡ് ചെയ്തുകൊള്ളും. വിക്കി പീഡിയ, യുട്യൂബ് തുടങ്ങിയവയിലും ഇതുപയോഗിച്ച് സെര്‍ച്ച് ചെയ്യാം.

സെര്‍ച്ചിങ്ങില്‍ വീഡിയോക്ക് ആവശ്യമുള്ള റെസലൂഷനും നല്കി സെര്‍ച്ച് ചെയ്യാനാവും. അതുപോലെ തന്നെ ഫോര്‍മാറ്റും നല്കാം.

DOWNLOAD

Comments

comments