ഓംനി ഡ്രൈവ് – ക്രോം വഴി ഗൂഗിള്‍ ഡ്രൈവില്‍ തിരയാം


ഗൂഗിളിന്‍റെ ക്ലൗഡ് സ്റ്റോറേജായ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ എക്സ്റ്റന്‍ഷനാണ് ഓംനിഡ്രൈവ്. ഇതുപയോഗിച്ച് ഗൂഗിള്‍ ഡ്രൈവില്‍ ബ്രൗസറില്‍ നിന്ന് കൊണ്ട് തിരയാന്‍ സാധിക്കും. ഓംനിബാറില്‍ ഡ്രൈവ് എന്‍റര്‍ ചെയ്ത് സ്പേസ് ബാര്‍ അടിക്കുക. ഇവിടെ ടൈറ്റില്‍ നല്കി സെര്‍ച്ച് ചെയ്യാനാവും. ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നതിന് ഓരോ തവണയും ജിമെയില്‍ അക്കൗണ്ടി്ല്‍ ലോഗിന്‍ ചെയ്യേണ്ടതുണ്ട്.

ഓംനി ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബട്ടണുകളൊന്നും ബ്രൗസറില്‍ പ്രത്യക്ഷപ്പെടില്ല. ഇത് ബാക്ക് ഗ്രൗണ്ടിലാണ് വര്‍ക്ക് ചെയ്യുക. ലോഗിന്‍ ചെയ്താല്‍ പുതിയ ടാബിലോ, നിലവിലുള്ള ടാബിലോ സെര്‍ച്ചിംഗ് ആരംഭിക്കാം. റിസള്‍ട്ടുകളും ഇതേ ടാബില്‍ തന്നെ തുറന്ന് കിട്ടും. ഡ്രൈവില്‍ നിന്ന് സ്ഥിരമായി ഫയലുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി പണി എളുപ്പമാക്കാം.

download

Comments

comments