ട്രാക്ക് ചെയ്യാത്ത സെര്‍ച്ച് എഞ്ചിനുകള്‍


ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളാണ്. തൊട്ടുപുറകേ യാഹൂ, ബിങ്ങ് തുടങ്ങിയവയൊക്കെയുണ്ട്. എന്നാല്‍ ഇവയൊക്കെ സെര്‍ച്ച് നടത്തുന്നവരുടെ ആക്ടിവിറ്റികള്‍ ട്രാക്ക് ചെയ്യും. ഇതിന് പ്രതിവിധിയായി നിങ്ങള്‍ക്ക് മറ്റ് ചില സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കാം.
DuckDuckGo

പ്രൈവസി ഉപയോഗത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധേയമായ ഒരു സൈറ്റാണിത്. ഇതില്‍ കുക്കികള്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യില്ല. ഐ.പി അഡ്രസും മറ്റും സെര്‍വറില്‍ സൂക്ഷിക്കുകയുമില്ല. ഒരു കംപ്യൂട്ടരില്‍ നിന്നുള്ള രണ്ട് സെര്‍ച്ചുകള്‍ പോലും തിരിച്ചറിയാന്‍ ഇതിനാവില്ല. അതുകൊണ്ട് ഓരോരുത്തര്‍ക്കും വ്യത്യസ്ഥമായ റിസള്‍ട്ട് ഇതില്‍ ലഭിക്കില്ല. എല്ലാവര്‍ക്കും ഒരേ പോലെ തന്നെ സെര്‍ച്ച് റിസള്‍ട്ട് ലഭിക്കും.
https://duckduckgo.com/
Startpage

ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കുകയും കൂടുതല്‍ പ്രൈവസി വേണമെന്നുമാണെങ്കില്‍ Startpage ഉപയോഗിക്കാം. Startpage ഗൂഗിളില്‍ തിരയുകയും റിസള്‍ട്ട് കാണിക്കുകയും ചെയ്യും. എന്നാല്‍ ഇവ സെര്‍ച്ചുകള്‍ ട്രാക്ക് ചെയ്യില്ല. എല്ലാ വ്യക്തിപരമായ ഇന്‍ഫര്‍മേഷനുകളും ഇതില്‍ ഡിസ്കാര്‍ഡ് ചെയ്യപ്പെടും.
https://www.startpage.com/
Blekko

ഗൂഗിള്‍ സെര്‍ച്ച് ഇന്‍ഫര്‍മേഷനുകള്‍ ഒമ്പത് മാസത്തോളം ശേഖരിച്ച് വെയ്ക്കുകയും തുടര്‍ന്ന് അവ ഡെലീറ്റ് ചെയ്യാതെ അനോണിമൈസ് ചെയ്യുകയും ചെയ്യും. എന്നാല്‍ Blekko 48 മണിക്കൂറുകള്‍ മാത്രമേ വിവരങ്ങള്‍ ശേഖരിച്ച് വെയ്ക്കൂ. അതിന് ശേഷം വിവരങ്ങള്‍ ഡെലീറ്റാകും.
http://blekko.com/

Comments

comments