സ്‌ക്രീന്‍ഷോട്ട് മേക്കര്‍


സ്‌ക്രീന്‍ഷോട്ടുകള്‍ പലകാര്യങ്ങള്‍ക്കും ഉപയോഗിക്കാം. മറ്റൊരാള്‍ക്ക് ഒരു ടാസ്‌ക് അല്ലെങ്കില്‍ ഒരു പ്രത്യേക ഫങ്ഷന്‍ എങ്ങനെ ചെയ്യാം എന്ന് കാണിച്ച് മനസിലാക്കി കൊടുക്കാന്‍ മികച്ച ഒരു മാര്‍ഗ്ഗമാണിത്. കംപ്യൂട്ടര്‍ ട്യൂട്ടോറിയലുകള്‍ ഇങ്ങനെയാണല്ലോ തയ്യാറാക്കുന്നത്.
അതുപോലെ കംപ്യൂട്ടര്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഓട്ടോമാറ്റിക് സ്‌ക്രീന്‍ ഷോട്ട് മേക്കര്‍ ഉപയോഗിക്കാറുണ്ട്. കൃത്യമായ ഇടവേളകളില്‍ സ്‌ക്രീന്‍ഷോട്ടുകളെടുക്കാന്‍ സാഹിയിക്കുന്ന ഒരു ചെറു പ്രോഗ്രാമാണ് Autoscreencap.
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് എത്ര മിനുട്ട് കൂടുമ്പോള്‍ ഷോട്ടുകള്‍ വേണം എന്ന് സെറ്റ് ചെയ്യാം.ക്വാളിറ്റി കുറച്ചിട്ടാല്‍ കൂടുതതല്‍ സ്‌പേസ് ഉപയോഗിക്കുന്നതും തടയാം.
ഇത് ഒരു പോര്‍ട്ടബിള്‍ സോഫ്റ്റ് വെയര്‍കൂടിയാണ്. പെന്‍ഡ്രൈവില്‍ ഇന്‍സ്റ്റാള്‍ ചെയ്തും ഇത് ഉപയോഗിക്കാം.

Comments

comments