സ്ക്രീന്‍ഷോട്ട് എടുക്കാം ഷെയര്‍ ചെയ്യാം…എളുപ്പത്തില്‍ !


നിങ്ങള്‍ക്ക് ഒരാളെ ഓണ്‍ലൈനായി ഒരു സ്ക്രീന്‍ഷോട്ട് കാണിക്കണം. അത് മെയില്‍ ചെയ്യാനോ, ഡ്രോപ്പ് ബോക്സ് വഴി കാണിക്കാനോ സാവകാശവുമില്ല. ഇതിന് എന്താണ് ചെയ്യുക. വൈപിക്സ് എന്നാണുത്തരം. ഇന്‍സ്റ്റന്റായി സ്ക്രീന്‍ ഷോട്ടുകള്‍ കാണിക്കാന്‍ സഹായിക്കുന്ന വെബ് സര്‍വ്വീസ് ആണിത്. യുണീക്ക് ആയ ഒരു യു.ആര്‍.എല്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഇത് ഒരു ഇമേജ് പോപ്പ് അപ്പായി സ്ക്രീനില്‍ തെളിയും. വളരെ എളുപ്പത്തില്‍ ഇതില്‍ ഇമേജ് ഷെയര്‍ ചെയ്യാം. ഇമേജ് സൈറ്റിന് മുകളില്‍ കാണുന്ന ബോക്സിലേക്ക് വലിച്ചിടുകയോ, അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്തോ ലോഡ് ചെയ്യാം. പേജ് റിഫ്രഷ് ചെയ്യുമ്പോള്‍ ഒരു യുണീക്കായ യു.ആര്‍.എല്‍ ജെനറേറ്റ് ചെയ്യപ്പെടും. പേഴ്സണലായി ചിത്രങ്ങള്‍ ഷെയ്ര്‍ ചെയ്യാന്‍ ഇത് നല്ലൊരു മാര്‍ഗ്ഗമാണ്.
http://ypix.me

Comments

comments