വിന്‍ഡോസിലെ സ്ക്രീന്‍ ഷോട്ടുകള്‍


Screen Shot Making in windows -Compuhow.com

വിന്‍ഡോസിന്‍റെ പഴയ വേര്‍ഷനുകളില്‍ സ്ക്രീന്‍‌ ഷോട്ട് എടുക്കാന്‍ print screen ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് ഏതെങ്കിലും ഇമേജ് എഡിറ്ററില്‍ അത് പേസ്റ്റ് ചെയ്ത് സേവ് ചെയ്യാറായിരുന്നു പതിവ്. മള്‍ട്ടിപ്പിള്‍ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കുമ്പോള്‍ പുതിയ ഫയലുകള്‍ നിര്‍മ്മിക്കുകയും അവ ഓരോന്നായി സേവ് ചെയ്യുകയും വേണം. എന്നാല്‍ വിന്‍ഡോസ് 8 ല്‍ ഈ പണി എളുപ്പത്തില്‍ ചെയ്യാനാവും.

വിന്‍ഡോസ് 8 ല്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ Windows+prtsc(print screen) കീകള്‍ അമര്‍ത്തുക. ഒരു ഫേഡ് ഇഫക്ട് ഈ സമയത്ത് കാണാനാവും. ഇങ്ങനെ ചെയ്യുമ്പോള്‍ സ്ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് Picture > Screenshots എന്ന ഫോള്‍ഡറിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും.

Alt key കീ കൂടി ഉപയോഗിച്ചാല്‍ ആക്ടീവ് വിന്‍ഡോ മാത്രമായി സേവ് ചെയ്യാനാകും.

Comments

comments