സ്ക്രീന്‍ ഷോട്ട് എടുക്കാം..ഷെയര്‍ ചെയ്യാം സെക്കന്‍ഡുകളില്‍…


ഒട്ടേറെ സ്ക്രീന്‍ ഷോട്ട് മേക്കറുകള്‍ നിലവില്‍ ലഭ്യമാണ്. വളരെ എളുപ്പത്തില്‍ സ്ക്രീന്‍ ഷോട്ടുകളെടുക്കാനും ഷെയര്‍ ചെയ്യാനും സഹായിക്കുന്ന പ്രോഗ്രാമാണ് Jet Screenshot എന്നത്. ഫുള്‍ സ്ക്രീന്‍, ആക്ടിവ് വിന്‍ഡോ, സെലകടഡ് പോര്‍ഷന്‍ എന്നിവയുടെയൊക്കെ സ്ക്രീന്‍ ഷോട്ടുകള്‍ എളുപ്പത്തില്‍ ഇതിലെടുക്കാനാവും. ഒരു ലിങ്ക് വഴി ഇമേജുകള്‍ ഷെയര്‍ചെയ്യാനാവുമെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. ഒരു വര്‍ഷത്തോളം കാലയളവില്‍ ഇത് ഓണ്‍ലൈനായി സ്റ്റോര്‍ ചെയ്ത് വെയ്ക്കാനുമാകും.

ഹോട്ട് കീകള്‍ വഴി സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ഈ പ്രോഗ്രാം വഴി സാധിക്കും. ഫ്രീ, പെയ്ഡ് വേര്‍ഷനുകള്‍ ഇതിനുണ്ട്.

Windows 98 / Me / NT / 2000 / XP / 2003 / Vista / 7 എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും.

http://jetscreenshot.com/

Comments

comments