സ്ക്രീന്‍ ഷോട്ടുകള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ Snapshotor


വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന മികച്ച ഒരു സ്ക്രീന്‍‌ഷോട്ട് കാപ്ചര്‍ ടൂളാണ് Snapshotor. ഒരു സ്ക്രീന്‍ഷോട്ട് മേക്കറില്‍ ചെയ്യാന്‍ സാധിക്കാവുന്ന പരമാവധി കാര്യങ്ങള്‍ ഇതില്‍ ചെയ്യാന്‍ സാധിക്കും.

സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് സേവ് ചെയ്യുന്നതിന് മുമ്പ് തന്നെ അവ എഡിറ്റ് ചെയ്യാന്‍ ഇതില്‍ സാധിക്കും. അതുപോലെ ഷോര്‍ട്ട് കട്ടുകള്‍ സ്വന്തമായി ക്രിയേറ്റ് ചെയ്യാനും ഇതില്‍ സാധിക്കും. സ്ക്രീന്‍ഷോട്ട് സ്ക്രീന്‍ മുഴുവനായോ, സെലക്ട് ചെയ്ത ഭാഗം മാത്രമായോ ഇതില്‍ എടുക്കാം. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടാസ്ക്ബാറിലാണ് ലോഞ്ച് ചെയ്യുക. ഇവിടെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രോഗ്രാം ലോഞ്ച് ചെയ്യാം. സ്ക്രീന്‍ഷോട്ടുകള്‍ ഓട്ടോമാറ്റിക്കായി ക്ലിപ് ബോര്‍ഡിലേക്ക് സേവ് ചെയ്യാനും ഇതില്‍ സാധിക്കും. Windows XP / Vista / 7 എന്നിവയില്‍ ഇത് പ്രവര്‍ത്തിക്കും.

Download

Comments

comments