സ്ക്രീന്‍ ഷെയറിങ്ങ് ബ്രൗസറില്‍ നിന്നുകൊണ്ട്


സ്ക്രീന്‍ ഷെയറിങ്ങ് ചെയ്യുന്നതിന് ഒരു ആപ്ലിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ പ്രത്യേകിച്ച് ആപ്ലിക്കേഷനുകളൊന്നും ഇല്ലാതെ തന്നെ സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ക്രോം ബ്രൗസര്‍ വഴി സാധിക്കും.
Dead Simple Screen എന്നത് ഇത്തരത്തില്‍ ഷെയറിങ്ങിനുള്ള ഒരു എക്സ്റ്റന്‍ഷനാണ്. എച്ച്.ടി.എം.എല്‍ 5 നെ ആധാരമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതുപയോഗിച്ച് ബ്രൗസറില്‍ നിന്ന് നേരിട്ട് സ്ക്രീന്‍ ഷെയറിങ്ങ് സാധ്യമാകും. പ്ലഗ്ഗിനുകളോ, പ്രത്യേക പ്രോഗ്രാമുകളോ ഉപയോഗിക്കേണ്ടതില്ല. മൊബൈല്‍ ഡിവൈസുകളിലും ഇത് സപ്പോര്‍ട്ട് ചെയ്യും.
share screen from chrome - Compuhow.com
ഇതുപയോഗിക്കാന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അഡ്രസ് ബാറിന് സമീപത്തായി വരുന്ന മോണിട്ടറിന്‍റെ ഐക്കമില്‍ ക്ലിക്ക് ചെയ്ത് സ്ക്രീന്‍ ഷെയര്‍ ചെയ്യാം.
യുണീക്കായി ലഭിക്കുന്ന യു.ആര്‍.എല്‍ ഷെയര്‍ ചെയ്താല്‍ സ്ക്രീന്‍ ഷെയറിങ്ങ് സാധ്യമാകും.

DOWNLOAD

Comments

comments